Publish Date: Tue, 07 May 2019 (12:55 IST)
Updated Date: Tue, 07 May 2019 (12:56 IST)
കല്യാണച്ചെറുക്കന് സുഹൃത്തുക്കൾ കൊടുത്ത പണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹശേഷം പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മണിയറ പണിയാൻ കൂട്ടുകാരോട് ആവശ്യപ്പെട്ട കല്യാണ ചെറുക്കന് എട്ടിന്റെ പണിയാണ് സുഹൃത്തുക്കളെല്ലാം ചേർന്ന് നൽകിയത്. വരൻ തന്നെയാണ് ഈ വിവരം ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ചത്.
വരന്റെ നിർദേശം അതേപടി മാനിച്ച കൂട്ടുകാർ പ്രകൃതിയോട് ഏറ്റവും ഇണങ്ങിയ വാഴയും ഓലയും കെട്ടിവെച്ച് മനോഹരമായ ഒരു മണിയറയാണ് കൂട്ടുകാരന് വേണ്ടി ഒരുക്കിയത്.
‘"പ്രകൃതിയോട് ഇണങ്ങിയ മണിയറ ഒരുക്കാൻ ചങ്കുകളോട് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. എങ്കിലും മറക്കില്ല മക്കളെ പണി തരുന്നുണ്ട്";- എന്നാണ് മണവാളനായ പ്രീജിത് ലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.