Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്ത്തിയപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചെന്തുകൊണ്ട് ഓര്‍ത്തില്ല? - തിരുനക്കരയിലെ വിവാഹത്തില്‍ നാടകീയ ട്വിസ്റ്റ്

പ്രണയം
, ചൊവ്വ, 21 മെയ് 2019 (11:58 IST)
മകന്‍ ഉപേക്ഷിച്ച കാമുകിയെ സ്വന്തം മകളായി കരുതി സ്വത്തും പണവും നൽകി മറ്റൊരു വിവാഹം നടത്തികൊടുത്ത കോട്ടയം സ്വദേശിയായ ഒരു പിതാവിന്റെ കഥ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സന്ധ്യ എന്ന യുവതിയാണ് ഈ അപൂര്‍വ്വ രക്തബന്ധത്തിന്റെ കഥ പുറം ലോകത്തെ അറിയിച്ചത്.
 
സംഭവം വിറലായതോടെ നിരവധി മാധ്യമങ്ങളും വാർത്തയാക്കിയിരുന്നു. എന്നാൽ, ഇത്രയധികം വൈറലാകുമെന്ന് അറിഞ്ഞിരുന്നില്ലെന്നും സംഭവം കൈവിട്ട് പോയതോടെ പെൺകുട്ടിയുടെ കുടുംബത്തിൽ ഇത് ചില പ്രശ്നങ്ങൾ ഉണ്ടാക്കിയെന്നും തിരിച്ചറിഞ്ഞതിനെ തുടർന്ന് സന്ധ്യ പോസ്റ്റ് പിൻ‌വലിച്ചിരുന്നു. 
 
പെണ്‍കുട്ടിയുടെ ഫോട്ടോയും വിവരങ്ങള്‍ പങ്കുവച്ചതാണ് ഇതിന് കരാണം. പെണ്‍കുട്ടിയെ അപാനിക്കുന്നതാണ് പോസ്റ്റ് എന്ന വിലയിരുത്തലെത്തി. ഇനി പോസ്റ്റ് പിന്‍വലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്.. മുഴുവന്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.. സത്യത്തില്‍ നിങ്ങള്‍ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്ത്തി പോസ്റ്റ് ചെയ്തപ്പോള്‍ ആ പാവം പെണ്ണിനെ കുറിച്ചോര്‍ത്തില്ല.. അവളിടെ ഭാവി ജീവിതത്തെ കുറിച്ചോര്‍ത്തില്ല.. - ഇങ്ങനെയാണ് ഇപ്പോഴുയരുന്ന വിമർശനങ്ങൾ. 
 
6 വര്‍ഷം മുന്‍പാണ് കോട്ടയം സ്വദേശിയുടെ പ്ലസ് ടു ന് പഠിക്കുന്ന മകന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയിച്ച് നാടുവിട്ടത്. തുടര്‍ന്ന് പെണ്ണ് വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുക്കുകയും രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ പെണ്ണിന്റെ വീട്ടുകാര്‍ക്ക് അവളെ ആവശ്യമില്ലെന്ന് പറഞ്ഞതോടെ ആണ്‍കുട്ടിയുടെ അച്ഛനും അമ്മയും പെണ്‍കുട്ടിയെ ഏറ്റെടുത്തു. രണ്ട് പേരും പ്രായപൂര്‍ത്തിയശേഷം വിവാഹം നടത്തികൊടുക്കാമെന്ന ഉത്തരവാദിത്വം ഏറ്റെടുത്ത ഇവര്‍ മകനെ ഹോസ്റ്റലില്‍ നിര്‍ത്തി തുടര്‍ന്ന് പഠിക്കാനയച്ചു. പെണ്‍കുട്ടിയെ സ്വന്തം വീട്ടിലും നിര്‍ത്തി.
 
എന്നാല്‍ ഇതിനിടയില്‍ മകന്‍ മറ്റൊരു പെണ്ണമായി സ്‌നേഹിത്തിലാണെന്ന് പിതാവറിഞ്ഞു. ഇതോടെ അച്ഛന്‍ മകനെ ഗള്‍ഫിലേക്ക് കൂട്ടികൊണ്ടുപോയെങ്കിലും കഴിഞ്ഞ വര്‍ഷം ലീവെടുത്ത് നാട്ടില്‍ വന്ന മകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യ്തു. ഇതറിഞ്ഞ പിതാവ് മകനെ തള്ളി. മകനുള്ള സ്വത്തുക്കള്‍ മകനെ സ്നേഹിച്ച് കാത്തിരുന്ന പെണ്‍കുട്ടിയുടെ പേരിലെഴുതി. തുടര്‍ന്നാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവാവുമായി ഇന്നലെ കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ വച്ച് വിവാഹം ഈ പിതാവ് നടത്തിയത്. ഈ കഥ സന്ധ്യ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്.
 
എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തകിടം മറിഞ്ഞു. പെണ്‍കുട്ടിയുടെ കാര്യങ്ങള്‍ വരനോടും അടുത്ത ബന്ധുക്കളോടും മാത്രം പറഞ്ഞിരുന്നത് നാട്ടുകാര്‍ മുഴുവന്‍ അറിയുകയും പെണ്‍കുട്ടിക്ക് മാനഹാനി സംഭവിക്കുകയും ചെയ്തു. ഇതോടെയാണ് സന്ധ്യ പോസ്റ്റ് പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോട്ടറിയടിച്ച സന്തോഷത്തിൽ പെട്രോൾ പമ്പിന് വില പറഞ്ഞു, കടം വാങ്ങി കൂട്ടുകാർക്ക് ചിലവ് നടത്തി; ടിക്കറ്റുമായി ബാങ്കിലെത്തിയ മുരളി ഞെട്ടി