Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൺപോളകൾ വിണ്ടുകീറും, അപൂർവ വൈറസ് ബാധ, പൂച്ചകൾ കൂട്ടത്തോടെ ചാവുന്നു

കൺപോളകൾ വിണ്ടുകീറും, അപൂർവ വൈറസ് ബാധ, പൂച്ചകൾ കൂട്ടത്തോടെ ചാവുന്നു
, ബുധന്‍, 13 ജനുവരി 2021 (08:10 IST)
ആലപ്പുഴ: ആശങ്കപടർത്തി വളർത്തുപൂച്ചകളിൽ അപൂർവ വൈറസ് രോഗം. ആലപ്പുഴ ജില്ലയിൽ വീയപുരം മുഹമ്മയിൽ 12 ഓളം പൂച്ചകാളാണ് അപൂർവ രോഗം ബാധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്. രോഗം മൂർഛിയ്ക്കുമ്പോൾ പൂച്ചകളുടെ കണ്ണുകൾ ചുവക്കുന്നതായും, കൺപോളകൾ വിണ്ടുകീറുന്നതായും ഉടമകൾ പറയുന്നു. ചില സീസണുകളിൽ പൂച്ചകളിൽ കണ്ടുവരുന്ന പ്രത്യേകതരം വൈറസ് ബാധയായ 'ഫെലൈൻ പാൻലൂക്കോപീനിയ' ആണ് പൂച്ചകൾ ചാകുന്നതിന് കാരണം എന്നും പൂച്ചകൾക്ക് വാക്സിൻ നൽകിയാൽ ഈ രോഗത്തെ പ്രതിരോധിയ്ക്കാം എന്നും വിദഗ്ധർ പറയുന്നു. 600 രൂപയാണ് വാക്സിന് വില. ഈ വൈറസ് പൂച്ചകളിൽനിന്നും മനുഷ്യരിലേയ്ക്ക് പടരില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തീയറ്ററുകൾ ഇന്ന് തുറക്കും, മാസ്റ്റർ ആവേശത്തിൽ ആരാധകർ