വിശാൽ വിവാഹിതനാകുന്നു? വരലക്ഷ്മിയെ ചതിച്ചതോ?

Webdunia
തിങ്കള്‍, 31 ഡിസം‌ബര്‍ 2018 (13:53 IST)
നടന്‍ വിശാലിന്റെ വിവാഹവാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. കാരണം വധു വിശാലിന്റെ കാമുകി വരലക്ഷ്മി അല്ല എന്നത് തന്നെ. വിശാലിന്റെ പിതാവും സിനിമാ നിര്‍മ്മാതാവുമായ ജികെ റെഡ്ഡിയാണ് ദിന ദാന്തിയോട് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. 
 
അനിഷ എന്ന് പേരുള്ള പെണ്‍കുട്ടി ആന്ധ്രയിലെ ഒരു ബിസിനസ്സുകാരന്റെ മകളാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നും റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്. വരലക്ഷ്മിയും വിശാലും തമ്മിൽ പിണക്കമാണെങ്കിലും വേർപിരിയുമെന്ന് ആരും കരുതിയതല്ല.
 
നടികര്‍ സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറിനെതിരെ വിശാല്‍ നടത്തിയ പോരാട്ടത്തില്‍ പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച വിശാല്‍ തന്റെ ഉറ്റസുഹൃത്തായ വരലക്ഷ്മിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 
 
അതിനിടെ 2018ല്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന് വിശാല്‍ പരസ്യമായി പ്രഖ്യാപിച്ചു. എന്നാല്‍ വിശാലിന്റെ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വേര്‍പിരിയലില്‍ കൊണ്ടെത്തിച്ചതെന്നുമാണ് വാര്‍ത്ത. വിശാലിന്റെ പ്രഖ്യാപനം കരിയറിനെ ബാധിച്ചെന്നും പല അവസരങ്ങളും നഷ്ടപ്പെടുമെന്നും വരലക്ഷ്മി ആരോപിച്ചു. ഇരുവരും തമ്മില്‍ വലിയ വാക്ക് തര്‍ക്കവും ഉണ്ടായി. ഒടുവില്‍ തനിക്ക് ആരോടും പ്രണയമില്ലെന്ന് വരലക്ഷ്മി തുറന്നടിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

അടുത്ത ലേഖനം
Show comments