വിഷ്‌ണു വിശാലും അമലാ പോളും വിവാഹിതരാകുന്നു?- സത്യാവസ്ഥ ഇതെന്ന് വിഷ്‌ണു
വിഷ്‌ണു വിശാലും അമലാ പോളും വിവാഹിതരാകുന്നു?- സത്യാവസ്ഥ ഇതെന്ന് വിഷ്ണു
തിയേറ്ററുകളിൽ വൻവിജയം നേടിയ ചിത്രമായിരുന്നു രാക്ഷസൻ. വിഷ്‌ണു വിശാലും അമല പോളുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. എന്നാൽ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ തന്നെ വിഷ്‌ണു വിശാലിന്റെ വിവാഹമോചനം നടന്നത് വൻ ചർച്ചയായിരുന്നു.
അതിനെത്തുടർന്ന് മറ്റ് പല ഗോസിപ്പുകളും വന്നിരുന്നു. വിഷ്‌ണു അമലാ പോളിനെ വിവാഹം ചെയ്യുന്നു എന്ന വാർത്തയായിരുന്നു പിന്നീട് നിറഞ്ഞുനിന്നത്. എന്നാൽ അതിനെല്ലാം മറുപടിയുമായി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
'എന്ത് അംസബന്ധമായ വാര്‍ത്തയാണിത്. കുറച്ച് ഉത്തരവാദിത്വത്തോടെ പെരുമാറൂ. ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും കുടുംബവും ജീവിതവുമുണ്ട്. മറ്റെന്തിനെങ്കിലും വേണ്ടി ഇങ്ങിനെയൊന്നും എഴുതരുത്'- വിഷ്ണു ട്വിറ്ററില്‍ കുറിച്ചു.