Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ റഷ്യൻ നേവിയുടെ ബോട്ട് കുത്തിമറിച്ചിട്ട് ഭീമൻ നീർക്കുതിര !

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ റഷ്യൻ നേവിയുടെ ബോട്ട് കുത്തിമറിച്ചിട്ട് ഭീമൻ നീർക്കുതിര !
, ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (18:56 IST)
ഫ്രാങ്ക് ജോസഫ് ലാൻഡിലെ ആർട്ടിക് പ്രദേശത്ത് പര്യവേഷണം നടത്തുകയായിരുന്ന റഷ്യൻ നാവിക സേനയുടെ ടഗ്ഗ് ബോട്ട് കുത്തി മറിച്ചിട്ട് ഭീമൻ നീർക്കുതിര. ജിയോഗ്രഫിക്കൽ സൊസൈറ്റി ഓഫ് റഷ്യയുടെ ശാസ്ത്രജ്ഞരുമായി പര്യവേഷണം നടത്തുകയായിരുന്ന അതാലി എന്ന ബോട്ടിന് നേരെയായിരുന്നു നീർകുതിരയുടെ ആക്രമണം.  
 
ഫ്രാങ്ക് ജോസഫ് ലാൻഡിനെ ചുറ്റിക്കിടക്കുന്ന ജലാശയത്തിലൂടെ സഞ്ചരിക്കുകയായിരുന്നു ബോട്ട്. ബോട്ട് സഞ്ചരിക്കുന്നതിന് എതിരെ ഒരു നീർ കുതിരയും കുഞ്ഞും വരികയായിരുന്നു. തുടക്കത്തിൽ നീർക്കുതിര അക്രമാസക്തനായിരുന്നില്ല. എന്നാൽ ബോട്ട് തന്റെ കുഞ്ഞിന്റെ ജീവൻ ഭീഷണിയാകും എന്ന് തോന്നിയതോടെ ബോട്ടിലേക്ക് ചാടിക്കയറി നീർക്കുതിര ആക്രമണം ആരംഭിക്കുകയായിരുന്നു.
 
ഒരുടണ്ണോളം ഭാരമുള്ള നീർക്കുതിരയാണ് ബോട്ടിനെ ആക്രമിച്ചത്. നീർക്കുതിര അക്രമാസക്തയായതോടെ ഇൻഫ്ലേറ്റബിൾ ബൊട്ടുകളിൽ കയറ്റി ഗവേഷകരെ ക്യാപ്റ്റൻ സുരക്ഷിതമായി കരയികേക്കെത്തിച്ചു. നീർക്കുതിരയുടെ ആക്രമണത്തെ തുടർന്ന് അതാലി എന്ന ബോട്ട് മുങ്ങിയതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വില കുതിക്കുന്നതിനിടെ നാസിക്കിൽനിന്നും ഒരുലക്ഷം രൂപയുടെ സവാള മോഷണം പോയി