Webdunia - Bharat's app for daily news and videos

Install App

ഹാദിയ സ്വർഗത്തിന്റെ ഞാവൽ പഴം, ഷഹാന നരകത്തിലെ വിറകുകൊള്ളി?

Webdunia
വ്യാഴം, 19 ജൂലൈ 2018 (14:51 IST)
സ്നേഹിച്ച് വിവാഹം കഴിച്ചതിന് എസ്ഡിപിഐ നേതാക്കളുടെ വധഭീഷണിയുണ്ടെന്ന് അറിയിച്ച് തിരുവനന്തപുരത്ത് മിശ്രവിവാഹിതര് രംഗത്തെത്തിയിരുന്നു‍. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം അറ്റില്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. 
 
തുടര്‍ന്ന് വിവാഹ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതു മുതലാണ് വധഭീഷണിയുണ്ടായതെന്ന് ഇരുവരും ഫെയ്‌സ്ബക്ക് വീഡിയോയിലൂടെ പറഞ്ഞു. ഹാദിയയെ ഇരുകയ്യും നീട്ടി സ്വീകരിച്ചവർ തന്നെയാണ് ഷാഹനയെ തള്ളിക്കളയുന്നതെന്നതും ശ്രദ്ധേയമാണ്.
 
സംഭവത്തിൽ ഹാരിസണ് പിന്തുണയുമായി ബിനീഷ് കോടിയേരി. ഫേസ്ബുക്കിലൂടെ ആയിരുന്നു പിന്തുണ. അഖില ഹാദിയ ആയി ഷെഫിൻ ജഹാനെ വിവാഹം ചെയ്തപ്പോൾ അത് SDPI ക് സ്വർഗ്ഗത്തിലെ ഞാവൽ പഴം, ഹാരിസൺ ഷഹാനയെ വിവാഹം ചെയ്തപ്പോൾ ഷഹാന നരകത്തിലെ വിറകുകൊള്ളിയും ആയെന്ന് ബിനീഷ് പറയുന്നു.
 
"SDPI കൈക്കോട്ടിനെ പോലെയാ എല്ലാരും ഇങ്ങോട്ട് മാത്രം. പ്രജ്ഞ നഷ്ടപെട്ടിട്ടില്ലാത്ത ഒരു ജനതയുണ്ടിവിടെ എന്നത് മറക്കരുതെന്നും ബിനീഷ് പറയുന്നു.   
 
എസ്ഡിപിഐ നേതാക്കളായ ഷംസി, നിസാര്‍ അങ്ങനെ കുറച്ചു പേരാണ് ഭീഷണിക്കു പിന്നില്‍. അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും കവിനെപോലെ ആവാന്‍ താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു. 
 
തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും മതം മാറാന്‍ തങ്ങള്‍ പരസ്പരം നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന വ്യക്തമാക്കി. എസ്ഡിപിഐക്കാര്‍ ക്വേട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാനെന്ന് ഷഹാന പറയുന്നു.
 
സംഭവം ശ്രദ്ധയില്‍പ്പെട്ടതായും ആറ്റിങ്ങല്‍ പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments