Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എനിക്ക് വേണം ‘ഈ രശ്മി’യെ, ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ’; കല്യാണ ഫ്ലക്സിലും തരംഗമായി സുരേഷ് ഗോപിയുടെ വാക്കുകള്‍

വരന്‍ വധുവിന്‍റെ ബന്ധുക്കളോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്ലക്സിൽ കാണിച്ചിരിക്കുന്നത്.

Suresh Gopi
, വ്യാഴം, 30 മെയ് 2019 (08:24 IST)
ലോക് സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത് ഏറെ വൈറലുകള്‍ സമ്മാനിച്ച സ്ഥാനാര്‍ത്ഥിയാണ് സുരേഷ് ഗോപി. തൃശൂരില്‍ മത്സരിച്ച അദ്ദേഹം നടത്തിയ ”എനിക്ക് ഈ തൃശൂർ വേണം….നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം… ഈ തൃശൂർ ഞാനിങ്ങെടുക്കുവാ” എന്ന പ്രസംഗത്തിലെ പ്രയോഗമാണ് ഇതില്‍ ഏറെ ശ്രദ്ധ നേടിയത്.
 
തൃശൂരില്‍ സുരേഷ് ഗോപി പറഞ്ഞ ഈ വാക്കുകള്‍ കേരളത്തിലെ കൊച്ചുകുട്ടികള്‍ പോലും ഏറ്റുപറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ, അദ്ദേഹത്തിന്‍റെ ‘തൃശൂർ‍’ ഡയലോഗ് കല്യാണ ഫ്ലക്സിലും തരംഗമായിരിക്കുകയാണ്. ഒരു വിവാഹ വണ്ടിയുടെ പുറകിലെ കാഴ്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
 
വരന്‍ വധുവിന്‍റെ ബന്ധുക്കളോട് പറയുന്ന വാക്കുകളായാണ് ഇത് ഫ്ലക്സിൽ കാണിച്ചിരിക്കുന്നത്. ”എനിക്ക് വേണം ഈ രശ്മിയെ…നിങ്ങളെനിക്കീ രശ്മിയെ തരണം…ഈ രശ്മിയെ ഞാനിങ്ങെടുക്കുവാ..” എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവന്നപ്പോള്‍ മൂന്നാം സ്ഥാനത്തായെങ്കിലും തൃശൂരിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വോട്ടുകള്‍ ലഭിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മാറിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; അമിത് ഷാ മന്ത്രിസഭയിലേക്കില്ല, കണ്ണന്താനം വീണ്ടും മന്ത്രിയായേക്കും