ന്യൂസിലൻഡിൽ ഫോണിൽ ഹിന്ദിയിൽ സംസാരിച്ച യുവാവിനെ അസഭ്യം പറഞ്ഞ് 16കാരി, പിന്നീട് സംഭവിച്ചതിങ്ങനെ !

ചൊവ്വ, 13 ഓഗസ്റ്റ് 2019 (17:26 IST)
വെല്ലി‌ങ്ടൺ: ഇന്ത്യക്കാരനായ യുവാവ് ന്യുസിലൻഡിലെ ട്രെയിനിൽ ഹിന്ദിയിൽ സംസറിച്ചതിന്റെ പേരിൽ ചില്ലറ പുകിലൊന്നുമല്ല സ്വദേശിയായ ഒരു 16കാരി ഉണ്ടാക്കിയത്. യുവാവ് ഹിന്ദിയിൽ സംസാരിക്കുന്നത് കേട്ടതോടെ പെൺകുട്ടി യുവാവിനോട് പൊട്ടിത്തെറിക്കുകയായിരുന്നു. സഹയാത്രികനെ അപമാനിക്കുന്ന തരത്തിൽ പെൺകുട്ടി സംസാരം ആരംഭിച്ചതോടെ 16കാരിയെ ടിക്കറ്റ് ഇൻസ്‌പെക്ടർൻ ട്രെയിനിൽനിന്നും ഇറക്കിവിടുകയായിരുന്നു.
 
നിങ്ങലുടെ ഭാഷ സംസാരിക്കാനാണെങ്കിൽ ഈ രാജ്യംവിട്ട് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണം എന്നതായിരുന്നു 16കാരിയുടെ അവശ്യം. ബഹളം കേട്ടാണ് ടിക്കറ്റ് ഇൻസ്‌പെക്ടർ എത്തിയത്. സഹയാത്രികനോട് മാന്യമായി പെരുമാറാൻ സാധിക്കില്ലെങ്കിൽ ട്രെയിനിൽനിന്നും പുറത്തിറങ്ങണം എന്ന് ടിക്കറ്റ് ഇൻസ്‌പെക്ടർ ആവശ്യപ്പെടുകയായിരുന്നു.
 
ഇതോടെ പെൺകുട്ടി ടിക്കറ്റ് ഇൻസ്‌പെക്ടറുടെ നേരെ തിരിഞ്ഞു. ട്രെയിൽനിന്നും ഇറങ്ങാൻ പെൺക്കുട്ടി തയ്യാറായതുമില്ല. ഇറങ്ങാതെ ട്രെയിൻ യാത്ര തുടരില്ല എന്ന് നിലപാടിൽ ടിടീ ഉറച്ചുനിന്നു. ഇതോടെയാണ് പെൺകുട്ടി ട്രെയിനിൽനിനും ഇറങ്ങാൻ തയ്യാറായത്. ഇതുകാരണം 20 മിനിറ്റോള ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തിയിടേണ്ടിവന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഇന്ന് രാത്രിക്കുള്ളില്‍ ഇത് പൊളിച്ചില്ലെങ്കില്‍ മൂന്ന് പേരേയും സസ്പെന്‍ഡ് ചെയ്യും'- ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി വി.എസ് സുനില്‍കുമാര്‍