Select Your Language

Notifications

webdunia
webdunia
webdunia
Sunday, 5 January 2025
webdunia

കുട്ടികളും രോഗവാഹകരാകുന്നു, 12 വയസിന് മുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിയ്ക്കണം: ഡബ്ല്യുഎച്ച്ഒ

കുട്ടികളും രോഗവാഹകരാകുന്നു, 12 വയസിന് മുകളിലുള്ളവർ നിർബന്ധമായും മാസ്ക് ധരിയ്ക്കണം: ഡബ്ല്യുഎച്ച്ഒ
, ഞായര്‍, 23 ഓഗസ്റ്റ് 2020 (10:55 IST)
ജനിവ: പന്ത്രണ്ട് വയസും അതിനുമുകളിലും പ്രായമുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിയ്ക്കണം എന്ന് ലോകാരോഗ്യ സംഘടന. ഈ പ്രായത്തിലുള്ള കുട്ടികളും വ്യാപകമായി രോഗവാഹകരാകുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. പന്ത്രണ്ട് വയസുമുതൽ പ്രായമുള്ള കുട്ടികളിലും മുതിർന്നവർക്ക് സമാനമായി കൊവിഡ് പകരുന്നു എന്നും കുട്ടികൾ രോഗവാഹകരായി മാറുന്നു എന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.
 
വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടായ സ്ഥലങ്ങളിലും, ഒരു മീറ്റർ അകലം പാലിയ്ക്കാൻ സാധിയ്ക്കാത്ത സ്ഥലങ്ങളിലും 12 വയസ് മുതൽ പ്രായമുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിയ്ക്കണം. ആറിനും 11 നും ഇടയിൽ പ്രായമുള്ള കുട്ടികൾ സാഹചര്യത്തിനനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകും. ഈ പ്രായത്തിലുള്ള കുട്ടികൾ വൃദ്ധരുമായി ഇടപഴകുന്നവരാണെങ്കിൽ മാതാപിതാക്കളുടെ മേൽനേട്ടത്തിൽ മാസ്ക് ധരിപ്പിയ്ക്കണം. ഡബ്ല്യുഎച്ച്ഒയും യുണിസെഫും സംയുക്തമായാണ് കുട്ടികൾക്കായുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പറഞ്ഞിട്ടില്ല, മലക്കം മറിഞ്ഞ് പാകിസ്ഥാൻ