Webdunia - Bharat's app for daily news and videos

Install App

വിമാനത്തിലേക്കുള്ള വഴി എന്നു കരുതി യുവതി കയറിയത് കൺവെയർ ബെൽറ്റിലേക്ക്, വീഡിയോ !

Webdunia
വ്യാഴം, 18 ജൂലൈ 2019 (19:16 IST)
ആദ്യമായി വിമാനയാത്ര നടത്തുന്നവർക്ക് പല തരത്തിലുള്ള അബദ്ധങ്ങളും പറ്റാറുണ്ട്. വിമാനത്താവളത്തിനുള്ളിൽനിന്നും വിമാനത്തിലേക്കുള്ള വഴി ഏതാണ് എന്ന് കണ്ടുപിടിക്കലാണ് പലരെയും വിഷമിപ്പിക്കാറ്. അത്തരത്തിൽ ആദ്യമായി വിമാനയാത്രക്കെതിയ ഒരു യുവതിക്ക് പറ്റിയ അബദ്ധത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
 
ഇസ്താംബുൾ വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. വിമാനത്തിലേക്കുള്ള വഴി എന്ന് കരുതി യുവതി നേരെ ചെന്നു കയറിയത് ലഗേജുകൾ കടത്തിവിടുന്ന കൺവെയർ ബെൽറ്റിലേക്ക്. ചെക്കിൻ കൗണ്ടറിന് നേരെ കണ്ട വഴി വിമാനത്തിലേക്കുള്ളതാണ് എന്നായിരുന്നു യുവതിയുടെ ധാരണ.
 
കൺവെയർ‌ ബെൽറ്റിലേക്ക് കാലെടുത്ത് വച്ചതും യുവതി നിലതെറ്റി താഴെ വീണു. അടുത്തുണ്ടായിരുന്നവർ യുവതിയെ പിടിച്ച് എഴുന്നേൽപ്പിക്കുകയായിരുന്നു. വിമാനത്താവളത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരും ജീവനക്കാരും അമ്പരപ്പോടെയാണ് യുവതിയുടെ പ്രവർത്തിയെ നോക്കി നിന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അതിവേഗം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ- യുഎസ് തര്‍ക്കത്തിന്റെ മഞ്ഞുരുകുന്നു, വ്യാപാര കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന് തത്വത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്

Thrissur News: 25 മുതല്‍ മഴയ്ക്കു സാധ്യത, പീച്ചി ഡാം തുറക്കും

എച്ച് 1 ബി അവസരം മുതലെടുക്കാൻ യുകെയും, മികവുണ്ടെങ്കിൽ ഫ്രീ ഫിസ ഓഫർ ചെയ്ത് യുകെ

ഈ മാസത്തെ ക്ഷേമ പെൻഷൻ 25 മുതൽ , 841 കോടി അനുവദിച്ചതായി ധനമന്ത്രി

അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യം; ഹനുമാന്‍ പ്രതിമയ്ക്ക് അനുമതി നല്‍കിയത് എന്തിനെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്

അടുത്ത ലേഖനം
Show comments