Select Your Language

Notifications

webdunia
webdunia
webdunia
webdunia

യതീഷ് ചന്ദ്രയെ പൂട്ടാനൊരുങ്ങി ശശികല, ശബരിമലയുടെ ഭരത് ചന്ദ്രൻ കിടുകിടെ വിറയ്ക്കുമോ?

യതീഷ് ചന്ദ്രയെ പൂട്ടാനൊരുങ്ങി ശശികല, ശബരിമലയുടെ ഭരത് ചന്ദ്രൻ കിടുകിടെ വിറയ്ക്കുമോ?
, വ്യാഴം, 22 നവം‌ബര്‍ 2018 (14:43 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാന ചുമതലയ്ക്ക് യതീഷ് ചന്ദ്ര ഐപിഎസിനെയാണ് സര്‍ക്കാര്‍ നിലയ്ക്കലില്‍ നിയോഗിച്ചിരിക്കുന്നത്. 
 
മണ്ഡലകാലം വന്നതിന് പിന്നാലെ അവിടെ സ്വീകരിക്കുന്ന നടപടികള്‍ കാരണം ബിജെപിയുടെ കണ്ണില്‍ കരടായി മാറിയിരിക്കുകയാണ് യതീഷ് ചന്ദ്ര. ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയും യതീഷ് ചന്ദ്രയ്ക്ക് മുന്നിൽ പകച്ച് നിന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. യതീഷിന്റെ കർശന നടപടികൾക്കും തീരുമാനത്തിനും മുൻപിൽ പ്രതിഷേധക്കാർക്ക് തലകുനിക്കേണ്ടി വന്നിരിക്കുകയാണ്. 
 
ഇപ്പോള്‍ യതീഷ് ചന്ദ്രയെ പൂട്ടാനായി പതിനെട്ടടവും പയറ്റുകയാണ് ബിജെപി. എന്ത് ചെയ്തിട്ടാണെങ്കിലും യതീഷ് ചന്ദ്രയെ പൂട്ടുകയെന്ന ലക്ഷ്യം മാത്രമേ ബിജെപിക്കുമുള്ളു. ഇതിനായി ശശികല നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.    പേരക്കുട്ടികള്‍ക്ക് ചോറൂണ്‍ നടത്താന്‍ ശബരിമല സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തന്നെ തടഞ്ഞ യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നിയമത്തിന്റെ വഴിയേ പോകാനാണ് കെപി ശശികലയുടെ നീക്കം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് ഒരുലക്ഷത്തോളം എ ടി എമ്മുകൾ പൂട്ടേണ്ടിവരും !