ഇത്തരം പുരുഷൻ‌മാരിൽനിന്നും സ്ത്രീകൾ അകന്നു പോകും !

വ്യാഴം, 22 നവം‌ബര്‍ 2018 (09:34 IST)
സ്ത്രീയ്ക്ക് പുരുഷനെ ഇഷ്ടപ്പെടുന്നതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടാകും എന്ന് നമുക്ക് അറിയാം. അതുപോലെ തന്നെ ചില പ്രകൃതക്കാരായ പുരുഷൻ‌മാരോട് ഒത്തുപോകാൻ സ്ത്രീകൾക്ക് ഒരിക്കലും ആവില്ല എന്നതും ഒരു വാസ്തവമാണ്. ചില സ്വഭാവ പ്രകൃതമുള്ള പുരുഷന്മാരെ സ്ത്രീകൾ വെറുക്കുന്നു എന്നതാണ് പല പഠനങ്ങളും തെളിയിക്കുന്നത്.
 
ഇതിൽ ഏറ്റവും മുൻ‌പന്തിയിൽ നിൽക്കുന്ന ആളുകളാണ് ഒരു ബന്ധത്തിലും വൈകാരികമായ അടുപ്പം ഇല്ലാത്തവർ. യാതോന്നിനോടും കമ്മിറ്റ്‌മെന്റ് കാണിക്കാത്ത പുരുഷന്മാരോട് എപ്പോഴും സ്ത്രീകൾ അകന്നുതന്നെ നിൽക്കും. മറ്റൊന്നാണ് അധികാരം. സ്ത്രീയുടെ സർവ്വാധികാരവും തന്റെ പക്കലാണെന്നും താൻ ആഗ്രഹിക്കുന്നതുപോലെ മാത്രമേ തന്റെ പങ്കാളി ജീവിക്കാവൂ എന്നും ആഗ്രഹിക്കുന്ന പുരുഷൻ‌മാരെ സ്ത്രീകൾ വെറുക്കും.
 
നുണകൾ പറയാത്തവരായി ആരൂം ഉണ്ടാകില്ല. അൽ‌പസ്വ‌ൽപം നുണകൾ പറഞ്ഞാൽ ആരും അത്ര പ്രശ്നമായി കണക്കാക്കുകയുമില്ല. എന്നാൽ നുണകൾ ശീലമാക്കുന്ന പ്രുഷൻ‌മാരെ സ്ത്രീകൾ വിശ്വാസ വഞ്ചകരായി മാത്രമേ കാണൂ. പൊസസീവ്നെസ് സ്നേഹത്തിന്റെ ഭാഗം തന്നെയാണ്. എന്നാൽ അതിരുകവിഞ്ഞാൽ പൊസസീവ്‌നെസ് ഒരു മാനസിക രോഗം മാത്രമാണ്. ഇത് സ്ത്രീകളിൽ തടവിൽ കഴിയുന്നതിന് സമാനമായ മാനസികാവസ്ഥയാണ് ഉണ്ടാക്കുക. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അവിഹിത ലൈംഗികബന്ധം സുഖം നല്‍കില്ല!