കടുവയുടെ വായില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ

ശനിയാഴ്ച ഉച്ചയോടെയാണ് കടുവയിറങ്ങിയത്.

റെയ്‌നാ തോമസ്
തിങ്കള്‍, 27 ജനുവരി 2020 (12:18 IST)
കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റാത്ത ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കടുവയുടെ വായിൽ നിന്ന് അത്ഭുതകരമായി യുവാവ് രക്ഷപെടുന്നത് എല്ലാവരെയും വിസ്‌മയിപ്പിക്കുകയാണ്. നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയിലെ ഭണ്ടാരാ ജില്ലയിലാണ് സംഭവം നടന്നത്.ബിനാകി ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയോടെയാണ് കടുവയിറങ്ങിയത്. പുംസാര്‍-ബപേര ദേശീയപാതയില്‍ കടുവയെ കണ്ടെത്തിയെന്ന് പറഞ്ഞ് വനംവകുപ്പ് അധികൃതര്‍ക്ക് ഫോണ്‍ സന്ദേശമെത്തിയിരുന്നു.
 
ദേശീയപാതയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് ചുറ്റും ആളുകള്‍ തടിച്ചുകൂടി.കടുവയുടെ പിന്നാലെ നൂറുകണക്കിനാളുകള്‍ ഓടുന്നുണ്ടായിരുന്നു.  ഇതിലൊരാളാണ് കടുവയുടെ പിടിയിലകപ്പെട്ടത്. ഗ്രാമവാസികള്‍ ഓടിയെത്തുന്നത് കണ്ട് കടുവ ഇയാളെ ഉപേക്ഷിച്ച്‌ മടങ്ങുകയായിരുന്നു. കടുവയുടെ പിടിയിലകപ്പെട്ട ഇയാളുടെ പരിക്കുകള്‍ ഗുരുതരമല്ല. കടുവയെ മയക്കുവെടി വച്ച്‌ വീഴ്ത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

സര്‍ക്കാര്‍-സ്വാശ്രയ കോളേജുകളില്‍ ബിഎസ്‌സി നഴ്സിംഗ് സ്പോട്ട് അലോട്ട്മെന്റ് ഇന്ന്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

അടുത്ത ലേഖനം
Show comments