Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടുവേദന നിസാര പ്രശ്നമല്ല, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

നടുവേദന നിസാര പ്രശ്നമല്ല, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക

ചിപ്പി പീലിപ്പോസ്

, ശനി, 25 ജനുവരി 2020 (17:50 IST)
സ്ത്രീകൾക്ക് പലരീതിയിലുള്ള ശാരീര പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഒക്കെ ഉണ്ടാകും. അതിലൊന്നാണ് നടു വേദന. മധ്യവയസ്സു കഴിഞ്ഞ സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതല്‍ അലട്ടുന്നത്. ഇതിന്റെ പ്രധാന കാരണം വ്യായാമമില്ലായ്മയാണ്. 
 
ആര്‍ത്തവ വിരാമമായ സ്ത്രീകളില്‍ നടുവ് വേദനയ്ക്ക് കാരണം ഓസ്റ്റിയോപൊറോസിസ് ആണ്. ഇത് എല്ലുകള്‍ തേയുന്നതിന് ആനുപാതികമായി എല്ലുകള്‍ വളരാത്തത് മൂലമാണ് ഉണ്ടാവുന്നത്. ഹോര്‍മോണ്‍ വ്യതിയാനം മൂലമാണ് ആര്‍ത്തവ വിരാമം വന്ന സ്ത്രീകളില്‍ അസ്ഥിക്ഷയം മൂലമുണ്ടാവുന്ന നടുവ് വേദന അധികരിക്കാന്‍ കാരണം. എല്ലിനെയാണ് ഇത് ബാധിക്കുക. 
 
ഇത് പരിഹരിക്കുന്നതിനായി വൈറ്റമിന്‍ ഡി ധാരാളം അടങ്ങിയ ആ‍ഹാരവും കാത്സ്യം ധാരാളം അടങ്ങിയ ആഹാരവും എല്ലുകളെ ബലപ്പെടുത്തും. പാല്, മുട്ട, വെണ്ണ, ഇലക്കറികള്‍, മത്സ്യം എന്നിവയില്‍ എല്ലിന് ആവശ്യമായ വൈറ്റമുനുകള്‍ അടങ്ങിയിരിക്കുന്നു.
 
സ്ഥിരമായി വ്യായാമം ചെയ്യുന്നത് മാംസപേശികള്‍ക്കും ഒപ്പം എല്ലുകള്‍ക്കും ദൃഡത നല്‍കും. നാല്പത് കഴിഞ്ഞ സ്ത്രീകള്‍ നടത്തം നല്ല ഒരു വ്യായാമമായി കരുതണം. വ്യായാമത്തോടൊപ്പം ഇടയ്ക്ക് നടക്കാനിറങ്ങുന്നതും നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എപ്പോഴും കരയുന്നവരാണോ ? എങ്കിൽ അതൊരു കുറവായി കാണേണ്ട !