നടുറോഡിൽ അമ്മയുടെ കഴുത്തറുക്കുമെന്ന് മകന്റെ ഭീഷണി; വീഡിയോ

Webdunia
വെള്ളി, 2 ഒക്‌ടോബര്‍ 2020 (13:01 IST)
ഭുവനേശ്വര്‍: അമ്മയുടെ കഴുത്തിൽ കത്തിവച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി മകൻ. ഒഡീഷ നിയമസഭയ്ക്ക് മുന്നിലായിരുന്നു ആളുകളിൽ ആശങ്ക പടർത്തിയ സംഭവം ഉണ്ടായർത്. പൊലീസിന്റെ കൃത്യമായ ഇടപെടലിനെ തുടർന്നാണ് അപകടമൊന്നുമുണ്ടാകാതെ സ്ത്രീയെ രക്ഷപ്പെടുത്തനായത്. സംസ്ഥാനം ഭരിയ്ക്കുന്ന ബിജെഡി സർക്കാരിനെതിരായ അഴിമതികൾ ഇയാൾ വിളിച്ചുപറയുന്നുണ്ടായിരുന്നു എന്നാണ് വിവരം.  
 
അമ്മയും മകനും ഓട്ടോറിക്ഷയില്‍ യാത്രചെയ്യുന്നതിനിടെ നിയമസഭാ മന്ദിരത്തിന് മുന്നിലെത്തിയപ്പോൾ കുറച്ചു നേരം വാഹനം നിർത്തിയിരുന്നു. ആ സമയം മകന്‍ പെട്ടെന്ന് കത്തിയെടുത്ത് അമ്മയുടെ കഴുത്തിൽവച്ച് കൊലപ്പെടുത്തും എന്ന് ഭീഷണി മുഴക്കുകയായിരുന്നു. പൊലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി. ചോദ്യം ചെയ്യുന്നതിനായി ഇയാളെ കസ്റ്റഡിയിലെടുത്തിരിയ്ക്കുകയാണ്. മകന് മാനസിക ആസ്വാസ്ഥ്യം ഉണ്ടെന്നും ആശുപത്രിയിലേയ്ക്ക് പോകുന്ന വഴിയാണ് സംഭവം ഉണ്ടായത് എന്നും അമ്മ പൊലീസിനെ അറിയിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പിന്നില്‍ പ്രതിപക്ഷനേതാവിന്റെ ഇടപെടല്‍ സംശയിക്കുന്നു: മന്ത്രി വിഎന്‍ വാസവന്‍

അമേരിക്കയിലേക്ക് അപൂര്‍വ്വ ധാതുക്കള്‍ കയറ്റി അയച്ച് പാകിസ്ഥാന്‍; രഹസ്യ ഇടപാടാണെന്ന ആരോപണവുമായി പ്രതിപക്ഷം

കോടതി മുറിയിലെ അതിക്രമശ്രമം: ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി

മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

Kerala Weather: 'വീണ്ടും മഴ വരുന്നേ'; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments