Bigg Boss Malayalam: ഹനാന്‍ ബിഗ് ബോസ് വിട്ടതിന് പിന്നില്‍, ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ?

കെ ആര്‍ അനൂപ്
ശനി, 15 ഏപ്രില്‍ 2023 (10:44 IST)
ബിഗ് ബോസ് സീസണ്‍ അഞ്ചിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയത് ഹനാന്‍ ആയിരുന്നു. മികച്ചൊരു മത്സരാര്‍ത്ഥിയാകും എന്ന് പ്രതീക്ഷിച്ച ഹനാന്‍ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്തേക്ക്. പരിപാടിയിലെത്തി ഒരാഴ്ചയ്ക്കകം തന്നെ പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്.
 
ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഹനാന്‍ ഷോ വിട്ടത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ഷോയില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കുകയാണെന്നും മത്സരാര്‍ത്ഥിയുടെ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ മറ്റു മത്സരാര്‍ത്ഥികള്‍ പാക്ക് ചെയ്ത് കൊടുക്കുവാനും ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു. ഞെട്ടലോടെയാണ് ആയിരുന്നു അറിയിപ്പ് മറ്റുള്ളവര്‍ കേട്ടത്.
 
വീക്കിലി ടാസ്‌കിന് ശേഷം ഹനാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. മാനസികമായി തളര്‍ന്നെന്നും സമാധാനം വേണമെന്നും ഒക്കെ ഹനാന്‍ പറയുന്നുണ്ടായിരുന്നു. ആരോടും സംസാരിക്കാന്‍ തയ്യാറായില്ല, ചിലര്‍ ഹനാനിനോട് സംസാരിക്കാന്‍ ശ്രമിച്ചു പക്ഷേ അതും നടന്നില്ല. കഴിഞ്ഞദിവസം ഭക്ഷണം കഴിക്കുവാനും ഹനാന്‍ വന്നിരുന്നില്ല .നോമിനേഷനില്‍ തന്റെ പേര് എന്താണ് എനിക്കൊന്നും വേണ്ടെന്ന് വിഷമത്തോടെ കേട്ടിരിക്കുന്നത് കണ്ടിരുന്നു.ഉച്ചയോടെ അവശയായ ഹനാനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും പിന്നീട് മെഡിക്കല്‍ റൂമിലേക്ക് മാറ്റുകയുമായിരുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments