Select Your Language

Notifications

webdunia
webdunia
webdunia
webdunia

500 എപ്പിസോഡുകളിലേക്ക്,'അളിയന്‍സ്' കാണാനുള്ള കാരണം പലതാണ്, ആശംസകളുമായി സീരിയല്‍ താരം അശ്വതി

Aliyans Comedy Serial (Sitcom) | Kaumudy    കൗമുദി ചാനല്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2022 (08:58 IST)
കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന അളിയന്‍സ് പരിപാടി 500 എപ്പിസോഡുകളിലേക്ക്.കോമഡിക്ക് കോമഡിയും കാര്യം പറയേണ്ടിടത്തു കാര്യവും പറഞ്ഞു പോകുന്ന ഈ പരിപാടിക്ക് റിവ്യൂവുമായി സീരിയല്‍ താരം അശ്വതി.
അശ്വതിയുടെ വാക്കുകളിലേക്ക് 
 
നിങ്ങളില്‍ ആരൊക്കെ 'അളിയന്‍സ് ' കാണാറുണ്ട്?? ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ വെറുതെ തോണ്ടികൊണ്ടിരുന്നപ്പോള്‍ കണ്ണില്‍ പെട്ട ഒരു പരിപാടി ആണ് 'അളിയന്‍സ്'. ഞാന്‍ കണ്ടു തുടങ്ങുമ്പോള്‍ ഏകദേശം 90 എപ്പിസോഡുകള്‍ പിന്നിട്ട സീരിയല്‍ ആയിരുന്നു അളിയന്‍സ്. കണ്ടപ്പോള്‍ ഇഷ്ട്ടമായി, കാരണം പലതാണ്.. ഒരു എപ്പിസോഡില്‍ തന്നെ തീരുന്ന കഥ, നാളെ എന്ത് എന്ന് നമ്മളെ ടെന്‍ഷന്‍ അടിപ്പിക്കില്ല , കോമഡിക്ക് കോമഡിയും കാര്യം പറയേണ്ടിടത്തു കാര്യവും പറഞ്ഞു പോകുന്ന രീതി,ചില രംഗങ്ങള്‍ ഒക്കെ നമ്മടെ വീടുകളിലും ഇതുപോലൊക്കെ അല്ലേ എന്ന് ചിന്തിച്ചു പോകും. മേക്കപ്പ് കോസ്റ്റും എല്ലാം വളരെ നാച്ചുറല്‍ അതുപോലെ അതിലെ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍, എയ് കഥാപാത്രങ്ങള്‍ ആയിട്ടല്ല അവരെല്ലാം ജീവിക്കുകയാണ് സേതു അമ്മ തൊട്ട് തക്കുടു എന്ന കുഞ്ഞു വരെ ജീവിക്കുകയാണ്. തിങ്കള്‍ മുതല്‍ വ്യാഴം വരെയേ യൂട്യൂബില്‍ അളിയന്‍സ് അപ്ലോഡ് ചെയ്യുന്നുള്ളൂ. യഥാര്‍ത്ഥത്തില്‍ കൗമുദി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി ആണിത്.തൊണ്ണൂറാംമത്തെ എപ്പിസോഡ് മുതല്‍ കണ്ടു തുടങ്ങിയ കൊണ്ട് ആദ്യത്തെ എപ്പിസോഡ്കള്‍ ഒക്കെ വെള്ളി ശനി ഞായര്‍ ഇരുന്നു കണ്ടു തീര്‍ത്തു . അതുകൊണ്ട് ഇപ്പൊ വ്യാഴാഴ്ച എപ്പിസോഡ് കഴിഞ്ഞാല്‍ തിങ്കള്‍ വരെ അളിയന്‍സ് കാണാന്‍ കാത്തിരിപ്പാണ് ..അമൃത ടീവിയില്‍ അളിയന്‍ വേഴ്‌സസ് അളിയന്‍ ഇതേ ടീമിന്റെ തന്നെ നടക്കുന്നുണ്ട് അതും ഏകദേശം 500 പൂര്‍ത്തിയാക്കിയിട്ടുണ്ട്. പക്ഷെ ഞാന്‍ അളിയന്‍സ് ആണ് കാണാറുള്ളത്. ആദ്യമായിട്ടാണ് ഞാനൊരു സീരിയല്‍ന്റെ അഭിപ്രായം എന്റെ പേജില്‍ എഴുതുന്നത്. എന്തായാലും കണ്ടിട്ടില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഒന്ന് കണ്ട് നോക്കിക്കോളൂ, നിരാശപ്പെടേണ്ടി വരില്ല എന്നാണ് എന്റെ വിശ്വാസം എനിക്കെന്തായാലും അളിയന്‍സ് പ്രിയപ്പെട്ട പരിപാടി ആണ് 500 എപ്പിസോഡുകളിലേക്ക് അടുക്കുന്ന അളിയന്‍സ് ടീമിന് എല്ലാവിധ ആശംസകളും അളിയന്‍സ് ടീമിനോട് ഒരു കാര്യം പറഞ്ഞു നിര്‍ത്തിക്കോട്ടെ 'ഞങ്ങടെ ക്‌ളീറ്റോഛനെ DDT പാര്‍ട്ടിയുടെ പ്രസിഡന്റ് ആക്കണം' 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ആരാധകര്‍ക്ക് നിരാശ; റോഷാക്ക് റിലീസ് നീട്ടി, പുതിയ തിയതി ഇതാ