രജിത് കുമാറോ ആര്യയോ? ആരാണ് മികച്ച പ്ലെയർ?

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 17 ഫെബ്രുവരി 2020 (12:41 IST)
40 ദിവസം കഴിഞ്ഞിരിക്കുകയാണ് ബിഗ് ബോസ് സീസൺ2. പ്രദീപ് ആണ് അവസാനത്തെ എലിമിനേഷനിലൂടെ ഔട്ട് ആയത്. പ്രേക്ഷകരുടെ കാഴ്ചപ്പാടിൽ രജിത് കുമാർ ആണ് ഹൌസിനുള്ളിൽ അടിപൊളി ആയി ഗെയിം കളിക്കുന്നത്. ഒപ്പം ആര്യയും. ഫുക്രുവും ജസ്ലയും മോശമല്ല. 
 
എന്നാൽ, പ്രേക്ഷകരെ പോലും വിലയില്ലാത്ത രീതിയിലാണ് ചിലപ്പോഴൊക്കെ ആര്യ പെരുമാറുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനോടകം പലതവണയായി ആര്യ പ്രേക്ഷകരെ ജഡ്ജ് ചെയ്യുന്നുണ്ട്. കഴിഞ്ഞ എലിമിനേഷൻ എപ്പിസോഡിൽ കരഞ്ഞു കലങ്ങിയ കണ്ണുമായിട്ടായിരുന്നു ആര്യ എത്തിയത്. എന്തുപറ്റിയെന്ന മോഹൻലാലിന്റെ ചോദ്യത്തിനു കരച്ചിലോടെ തന്നെയായിരുന്നു ആര്യയുടെ മറുപടി.
 
രജിത് കുമാറുമായി ബന്ധപ്പെട്ട വിഷയമായിരുന്നു ആര്യ കാരണമായി ചൂണ്ടിക്കാണിച്ചത്. സ്വിച്ച് ഉപയോഗിച്ച് രജിത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചതും അതില്‍ അദ്ദേഹത്തിന്റെ പ്രതികരണവും തന്നെ ഏറെ വിഷമിപ്പിച്ചു എന്ന് ആര്യ പറഞ്ഞു. എന്നാൽ, ആര്യയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയൊരു ആൾക്കൂട്ടം തന്നെ തിരിഞ്ഞിരിക്കുകയാണ്. ആര്യ പ്ലാൻ ചെയ്ത് ഓരോരുത്തരെയായി പുറത്താക്കാനുള്ള പരിപാടി ആണെന്നും കൂടെ നിൽക്കുന്നവർക്ക് അത് മനസിലാകുന്നില്ലെന്നും സോഷ്യൽ മീഡിയ പറയുന്നു. 
 
രജിത് കുമാറിനെ ജയിലിലാക്കണം എന്ന് പറഞ്ഞ് നടന്ന് ഒടുവിൽ അദ്ദേഹത്തിനു പുറത്ത് നല്ല ഫാൻസ് ഉണ്ടെന്ന് മനസിലാക്കി സ്വയം ജയിലിലേക്ക് പോകാമെന്ന മാസ്റ്റർ പ്ലാൻ തയ്യാറാക്കിയ ആളാണ് ആര്യ.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം'; മുഖ്യമന്ത്രിക്കെതിരെ കൊലവിളിയുമായി കന്യാസ്ത്രീയുടെ ചിത്രമുള്ള പ്രൊഫൈല്‍

ശബരിമലയില്‍ അപകടകരമായ രീതിയില്‍ തിരക്ക്, സ്‌പോട്ട് ബുക്കിങ് നിയന്ത്രിക്കും: കെ.ജയകുമാര്‍

ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസിന്റെ മൂപ്പ് ചോദ്യം ചെയ്യപ്പെടുന്നു, നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് മാറണമെന്ന് സമാജ് വാദി പാര്‍ട്ടിയും

ഷെയ്ഖ് ഹസീനയ്ക്ക് തൂക്കുകയർ, അവാമി ലീഗ് അനുകൂലികൾ തെരുവിൽ, സംഘർഷത്തിൽ 2 മരണം

മഹാസഖ്യത്തെ അഖിലേഷ് നയിക്കണം; കോണ്‍ഗ്രസിന്റെ 'വല്ല്യേട്ടന്‍' കളി മതിയെന്ന് ഘടകകക്ഷികള്‍, പ്രതിപക്ഷ മുന്നണിയില്‍ വിള്ളല്‍

അടുത്ത ലേഖനം
Show comments