Select Your Language

Notifications

webdunia
webdunia
webdunia
Saturday, 22 March 2025
webdunia

രജിത് ഒരു ചൊറിയനാണെന്ന് സുജോ, നേരത്തേ നല്ല സ്വഭാവം ആയിരുന്നില്ലെന്ന് രഘു, സമ്മതിച്ച് അഭിരാമിയും അമൃതയും; അണ്ണന്റെ പിള്ളേര് പൊളിയാണ് !

രജിത് ഒരു ചൊറിയനാണെന്ന് സുജോ, നേരത്തേ നല്ല സ്വഭാവം ആയിരുന്നില്ലെന്ന് രഘു, സമ്മതിച്ച്   അഭിരാമിയും അമൃതയും; അണ്ണന്റെ പിള്ളേര് പൊളിയാണ് !

ചിപ്പി പീലിപ്പോസ്

, ശനി, 7 മാര്‍ച്ച് 2020 (10:43 IST)
ബിഗ് ബോസ് ഹൌസിനുള്ളിൽ തുടക്കം മുതൽ മാറാതെ നിൽക്കുന്ന വ്യക്തികൾ കുറവാണ്. സാഹചര്യത്തിനനുസരിച്ച് പെരുമാറ്റ രീതിയിലും പ്രതികരണങ്ങളും മാറിമാറി വരുന്നുണ്ട്. വലിയ മാറ്റം സംഭവിച്ചിരിക്കുന്നത് സുജോയ്ക്കും രഘുവിനുമാണ്. കണ്ണിന് അസുഖത്തെ തുടർന്ന് ഹൌസിനു പുറത്ത് പോയി കളികളെല്ലാം കണ്ട്, പ്രേക്ഷകരുടെ പ്രതികരണമെല്ലാം അറിഞ്ഞ് തിരിച്ചെത്തിയവരാണ് ഇവർ. 
 
അതുകൊണ്ട് തന്നെയാണ് രഘുവും സുജോയും ഇപ്പോൾ രജിതിനൊപ്പം നിൽക്കുന്നത്. നേരത്തേ തീർത്തുകളയുമെന്ന് രജിതിനോട് പറഞ്ഞയാളാണ് സുജോ. രജിതിനെ മാനസികമായി നിരവധി തവണ എതിർത്തയാളാണ് രഘുവും. ഇതിനിടയിൽ അമൃത, അഭിരാമി സഹോദരിമാർ കൂടി എത്തിയതോടെ അവരും രജിതിനൊപ്പം തന്നെയായി. 
 
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ പെർഫോമൻസ് എടുക്കുകയാണെങ്കിൽ മാറ്റാരേയും രജിതിനോട് അടുപ്പിക്കാൻ അമൃത ശ്രമിക്കാറില്ലെന്ന് തോന്നിപ്പോകും. കൂടെ നിന്ന് ഒറ്റുന്നവരാണോ സഹോദരിമാരും സുജോയുമെന്ന് രജിതിന്റെ ഫാൻസ് സംശയിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്നലത്തെ എപ്പിസോഡിലെ മൂവരുടെയും സംഭാഷണമാണ് ഇതിനു കാരണം. രജിത് ഒരു ചൊറിയനായിരുന്നുവെന്ന് പറഞ്ഞ് തുടങ്ങുന്ന സുജോ അയാൾ ഇപ്പോഴും ഒരു ചൊറിയനാണെന്ന സ്റ്റേറ്റ്മെന്റിലാണ് അവസാനിപ്പിക്കുന്നത്. അമൃത ചെറുതായി എതിർക്കുന്നുണ്ടെങ്കിലും അഭിരാമി സുജോയോട് അതേയെന്ന് പറയുന്നുണ്ട്. സംഭാഷണമിങ്ങനെ:  
 
സുജോ: ആദ്യകാലത്തെ രജിതേട്ടനെയാണ് ഇന്നലെ കണ്ടത്. പുള്ളി എന്ത് മാറിയെന്ന് അറിയുമോ? ആദ്യകാലത്ത് ഇത്തിരി ചൊറി ആയിരുന്നു. വെറുതേയല്ല, ഇത്തിരി ചൊറിയായിരുന്നു. പറയുന്നത് തെറ്റൊന്നുമല്ല, ശരിയായിട്ടുള്ള കാര്യമാണ്. പക്ഷേ എവിടെ എപ്പൊ പറയണമെന്ന് പുള്ളിക്ക് അറിയില്ല. 
 
അമൃത: കൂട്ടായാൽ അത് മാറും.
 
സുജോ: ആം അത് ശരിയാ. ആൾക്കാര് ആരും സംസാരിക്കാനില്ലാത്തതിന്റെയാകും. അതിന്റെ ഒരു ബുദ്ധിമുട്ട്. 
 
അഭിരാമി: നമ്മളും പുള്ളിയും പറയുന്നത് ചിലപ്പോൾ തെറ്റാകില്ല, പക്ഷേ രണ്ട് പേരും പറയുന്നത് ശരിയാണെങ്കിലേ പുള്ളിക്ക് പുള്ളീടെ സ്റ്റാൻഡ് ആണെന്ന് തോന്നൂ. ഫ്രീക്കനാണ്, ഇന്റലക്ച്വൽ ആണ്, ചൊറിയനാണ്, തഗ് ആണ്. 
 
സുജോ: ഇതൊരു പാക്കേജ് ആണ്. 
 
അഭി: ഭയങ്കര റൊമാന്റിക്ക് ഒക്കെ ആണ് പുള്ളി. കഴിഞ്ഞ ദിവസമൊക്കെ കഥ പറഞ്ഞത് കേട്ടില്ലേ? ഇത്രയും കഴിവ് ഒരുമിച്ച് കിട്ടിയതിന്റെ ഒരു ചൊറി മാത്രം. 
 
സുജോ: ആ ചൊറിയുടെ നട്ട് മാത്രം കുറച്ച് ലൂസ് ആണ്. 
 
അഭി: ഒരു സംഭവം ഉണ്ട്. ഇവിടെ എങ്ങനെയാ ചൊറിയാണ് നിൽക്കാൻ പറ്റുക. 
 
സുജോ: നമുക്കെന്തെങ്കിലും നല്ല കാര്യം അറിയാമെങ്കിൽ അത് മറ്റുള്ളവരെ പഠിപ്പിക്കണം എന്നൊരു ഇതുണ്ട്.
 
അമൃത: നല്ലതാണ്. സാമൂഹ്യബോധമുള്ള മനുഷ്യനാണ്. 
 
സുജോ: പക്ഷേ അത് പഠിപ്പിക്കാൻ പോകുന്ന സമയം ആണ് മോശം.
 
അഭി: പഠിക്കാൻ ഇഷ്ടമില്ലാത്തവരെ പഠിപ്പിക്കാൻ പോയാൽ പണി പാളും.
 
സുജോ: ആ അത് അപ്പൊ അവർക്ക് ഇഷ്ടപെടത്തില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പൊയ്‌മുഖം അണിയാതെ ആത്മാർത്ഥതയോടെ കളിക്കുന്ന ഒരേയൊരാൾ രജിത് കുമാർ ആണ്‘ - ഇപ്പോൾ ബിഗ് ബോസിനോട് വിശ്വാസമില്ലെന്ന് ഷമ്മി തിലകൻ