അതിഥിയുടെ ഡ്രസിനുള്ളിൽ സാബു കൈയിട്ടിരുന്നോ? കഴിഞ്ഞ ദിവസം ഷിയാസ് ഉറങ്ങിയത് അതിഥിക്കൊപ്പം?

സാബു അതിഥിയുടെ ഡ്രസിനുള്ളിൽ കൈയ്യിട്ടപ്പോൾ ഒന്നും പറഞ്ഞില്ല, രാത്രി കിടക്കാൻ നേരം ഷിയാസിന് അതിഥിയെ വേണം?

വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (14:29 IST)
ബിഗ് ബോസ് ഹൌസിനകത്തേക്ക് വരുമ്പോൾ ഷിയാസ് കരിം എന്ന മോഡലിനെ അധികം ആർക്കും അറിയില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ഫാൻ ബേസിൽ പേളി മാണിയെ വരെ കടത്തിവെട്ടുന്ന ആളായി മാറിയിരിക്കുകയാണ് ഷിയാസ് എന്ന് വേണം പറയാൻ. 
 
ഒരു വലിയ കൂട്ടം ആരാധകരുണ്ടെങ്കിലും ഷിയാസിന്റെ ചില നീക്കങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്ക് തീരെ പിടിച്ചിട്ടില്ല. ഷിയാസിന്റെ ആരാധകരും ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിഗ് ബോസിലെത്തിയതിന് ശേഷം ഷിയാസ്-അതിഥി കൂട്ടുകെട്ടിനെ കുറിച്ച് പലതവണ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പേളി, ശ്രീനിഷ് പ്രണയം പോലെ ഇരുവരും തമ്മില്‍ പ്രണയമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 
 
അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു ഇരുവരുടെയും ഭാഗത്ത് നിന്നുമുണ്ടായിരുന്നത്. ക്യാപ്റ്റന്റെ പ്രത്യേക അധികാരമുപയോഗിച്ച് ഷിയാസിനെ നോമിനേഷനില്‍ നിന്നും അതിഥി രക്ഷിച്ചിരുന്നു. ഇത് ഹൗസിനുള്ളില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. അച്ഛന്റെ സ്ഥാനത്ത് കാണുന്ന സുരേഷിനെ രക്ഷിക്കുന്നതിന് പകരം ഷിയാസിനെയാണ് അതിഥി സേഫ് ആക്കിയത്.
 
ഷിയാസിന് അതിഥി ഉമ്മ കൊടുത്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മുന്‍പ് ഷിയാസ് ബഹളമുണ്ടാക്കിയപ്പോള്‍ അതിഥി ഉമ്മ കൊടുത്തായിരുന്നു നിയന്ത്രിച്ചിരുന്നത്. ഇപ്പോള്‍ അതിഥിയ്‌ക്കൊപ്പം ഷിയാസ് റൂമില്‍ കിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. പലരും ഇതിനെ വിമര്‍ശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്. അതിഥിയെ കൂട്ടുപിടിച്ച് ഷിയാസ് ഗെയിം കളിക്കുകയാണെന്നും ചിലര്‍ ആരോപിക്കുന്നു.
 
അതേസമയം, രാജാവ് ടാസ്കിൽ കീ അതിഥി തന്റെ ഡ്രസിനുള്ളിൽ ഒളിച്ചപ്പോൾ അത് തട്ടിപ്പറിക്കാൻ മാലയുടെ ചെയിനിൽ പിടിച്ച് സാബു വലിച്ചിരുന്നു. എന്നാൽ, തന്റെ ഡ്രസിനുള്ളിൽ സാബു ദുരുദ്ദേശത്തോടെ കൈയിട്ടെന്നായിരുന്നു അതിഥി ആരോപിച്ചത്. ഇത്ര വലിയ സംഭവം നടന്നപ്പോൾ പോലും ഷിയാസ് അതിഥിയെ സപ്പോർട്ട് ചെയ്തിരുന്നില്ല. ഇതും ചർച്ച വിഷയമായിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഷർട്ടിടാതെ മമ്മൂട്ടിയെ വെള്ളത്തിലിറക്കണം, അതൊരു ആഗ്രഹമായിരുന്നു'