Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധൈര്യപൂര്‍വ്വം ഏറ്റുമുട്ടാൻ ഭയമുള്ളത് അഖിലിനോട്: ജുനൈസ്

ബിഗ് ബോസ് മലയാളം സീസൺ5
, ചൊവ്വ, 4 ഏപ്രില്‍ 2023 (17:34 IST)
ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മത്സരാർത്ഥിയാണ് അഖിൽ 
 മാരാരും ജുനൈസും. ബിഗ് ബോസ് ഷോ ഇതുവരെ കണ്ടിട്ടില്ലെന്നും തയ്യാറെടുപ്പുകൾ ഒന്നും നടത്താതെയാണ് താൻ മത്സരിക്കാൻ എത്തിയതെന്നും അഖിൽ പറഞ്ഞിരുന്നു. ഇതേ വാദം നിലവിലെ മത്സരത്തിൽ അദ്ദേഹം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസ് ഷോ ഏറ്റവും അധികം കണ്ടു പഠിച്ചിട്ട് വന്നിരിക്കുന്ന ഒരാൾ അഖിൽ ആണെന്ന് സഹ മത്സരാർത്ഥിയായ ജുനൈസ് പറഞ്ഞു. മോണിംഗ് ആക്ടിവിറ്റിയിലാണ് അഖിൽനെതിരെ ജുനൈസ് ഈ ഇക്കാര്യം പറഞ്ഞത്. 
 
സഹമത്സരാര്‍ഥികളില്‍ ഒരാളുടെ ശബ്ദം മ്യൂട്ട് ചെയ്യാൻ അവസരം ലഭിക്കുകയാണെങ്കിൽ അത് ആരുടെ ആയിരിക്കും എന്ന് ജുനൈസിനോട് ബിഗ് ബോസ് ചോദിച്ചപ്പോൾ മറുപടി നൽകിയത് അഖിലിന്റെ പേരായിരുന്നു.100 ദിവസം ഈ വീട്ടില്‍ നില്‍ക്കുമ്പോള്‍ ധൈര്യപൂര്‍വ്വം ഏറ്റുമുട്ടാന്‍ എനിക്ക് ഭയമുള്ളതും അഖിലേട്ടനോടാണ്. ഗെയിമിന്‍റെ സ്പിരിറ്റില്‍ ഉള്ള ഭയത്തെക്കുറിച്ചാണ് പറഞ്ഞതെന്നും ജുനൈസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരിക്കലും അങ്ങനെ താൻ പറഞ്ഞിട്ടില്ല, ആ പ്രചാരണത്തിനെതിരെ സാമന്ത