‘പേളി ചതിക്കില്ല, കോടിക്കണക്കിന് ജനങ്ങളുടെ മുന്നിൽ വെച്ചാണ് ഇഷ്ടം തുറന്ന് പറഞ്ഞത്’ - ‘പേളിഷ്’ പ്രണയത്തിന് കട്ടസപ്പോർട്ടുമായി ഷിയാസ്

വ്യാഴം, 30 ഓഗസ്റ്റ് 2018 (10:27 IST)
ബിഗ് ബോസിലെ പ്രണയ ജോഡികളായ പേളിയും ശ്രീനിഷും വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ്. ഇരുവരും പ്രണയം തുറന്നു പറഞ്ഞത് കഴിഞ്ഞ ദിവസത്തിലെ എപ്പിസോഡില്‍ മോഹന്‍‌ലാല്‍ കുടുംബംഗങ്ങളോട് പറഞ്ഞത് എല്ലാവര്‍ക്കും ഒരു ഷോക്കായിരുന്നു. ചമ്മിയിരിക്കുന്ന പേലിയേയും ശ്രീനിഷിനെയും ആണ് കഴിഞ്ഞ എപ്പിസോഡില്‍ പ്രേക്ഷകര്‍ കണ്ടത്.
 
തുടക്കം മുതൽ ഇവരുടെ പ്രണയത്തിന് ചുക്കാൻ പിടിക്കുന്നത് ഷിയാസ് ആണ്. പേളി പാവം കുട്ടിയാണ്, നല്ല സ്വഭാവക്കാരിയാണെന്നും ഷിയാസ് ശ്രീനിയോട് പറഞ്ഞിരുന്നു. മറ്റുള്ളവരുമായി വഴക്കിട്ടതിന് ശേഷം ആശ്വാസത്തിനായി ശ്രീനിക്കരികില്‍ പേളി എത്തിയപ്പോള്‍ ഷിയാസും കൂടെയുണ്ടായിരുന്നു. 
 
പേളിയും ശ്രീനിയും വിവാഹം ചെയ്ത് നല്ല നിലയില്‍ ജീവിക്കുന്നത് തനിക്ക് കാണണമെന്നും അടിപൊളിയായി ജീവിക്കണമെന്നും ഷിയാസ് ശ്രീനിയോട് പറഞ്ഞിരുന്നു. പേളി ആരുമായി വഴക്കുണ്ടാക്കിയാലും പിന്നീട് അത് പരിഹരിക്കാനായും ഇറങ്ങാറുണ്ടെന്നായിരുന്നു ശ്രീനി പറഞ്ഞത്.
 
പേളി സീരിയസ് ആണെന്നും കോടികണക്കിന് ആളുകൾ കാണുന്ന ഷോയിൽ വെച്ചാണ് തന്റെ ഇഷ്ടം തുറന്നു പറഞ്ഞതെന്നും പേളി ചതിക്കില്ലെന്നും ഷിയാസ് ശ്രീനിയോട് തുറന്നു പറയുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജനകോടി മനസ് കീഴടക്കി ഡെറിക്, ഇത് പുതിയ ചരിത്രം!