പ്രണയം വിവാഹത്തിലേക്കെത്തിയാൽ ശ്രീനിയുടെ കാര്യം കട്ടപ്പൊകയെന്ന് കുടുംബാംഗങ്ങൾ!

പ്രണയം വിവാഹത്തിലേക്കെത്തിയാൽ ശ്രീനിയുടെ കാര്യം കട്ടപ്പൊകയെന്ന് കുടുംബാംഗങ്ങൾ!

ചൊവ്വ, 28 ഓഗസ്റ്റ് 2018 (09:29 IST)
മലയാളം ബിഗ് ബോസിൽ ഇപ്പോൾ ചർച്ചാ വിഷയം പേളിയും ശ്രീനിഷുമാണ്. ഇരുവരും പ്രണയം തുറന്നുപറഞ്ഞതും വീട്ടുകാരുടെ സമ്മതത്തിനായി കാത്തിരിക്കുന്നതിനുമൊക്കെയാണ് കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകരും കണ്ടത്. ബിഗ് ബോസ് ഹൗസിലെ ചർച്ചയും ഇതുതന്നെയാണ്. കഴിഞ്ഞ എപ്പിസോഡിൽ പേളിയും ബഷീറും തമ്മിൽ മുട്ടൻ വഴക്കായിരുന്നു. വഴക്കിന് ശേഷം ബഷീറും പേളിയും കരയുകയും ചെയ്‌തു.
 
അതിന് ശേഷം നടന്ന ചർച്ചയിലാണ് പേളിയുടേയും ശ്രീനിഷിന്റേയും കാര്യം എടുത്തിട്ടത്. അർച്ചന, സാബു, അനൂപ്, ബഷീർ, സുരേഷ് എന്നിവരാണ് ഈ ചർകയിലെ അംഗങ്ങൾ. പേളി, യഥാര്‍ത്ഥ സ്വഭാവമല്ല ബിഗ് ബോസിൽ കാണിക്കുന്നതെന്ന ആരോപണം തുടക്കം മുതലേയുണ്ടായിരുന്നു. താരം പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞപ്പോഴും മത്സരാര്‍ത്ഥികള്‍ സംശയത്തിലാണ്. ആ പ്രണയാഭ്യര്‍ത്ഥന കപടമായിത്തോന്നിയെന്നാണ് അര്‍ച്ചന പറയുന്നത്. ശ്രീനിയുടെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് താരം. പേളി പ്രണയം തുറന്നുപറഞ്ഞപ്പോൾ കണ്ണുകളിൽ പ്രണയം കണ്ടില്ലെന്നും അർച്ചന പറഞ്ഞു.
 
എന്നാൽ സാബു പറഞ്ഞത് അങ്ങനെയൊന്നുമായിരുന്നില്ല. അവളെ കെട്ടിയാൽ അവന്റെ ജീവിതം കട്ടപ്പൊകയായിരിക്കും എന്നാണ്. ഇപ്പോൾ തന്നെ പേളിയെ അനുസരിച്ച് നടക്കുന്ന ആളാണ് ശ്രീനിഷ്. വിവാഹ ശേഷവും അങ്ങനെ തന്നെ ആയിരിക്കുമോ എന്നും സാബു സംശയം പ്രകടിപ്പിച്ചിരുന്നു. ശ്രീനി ഇങ്ങനെയൊക്കെ പെടുമോ, ഇതും ഗെയിമിന്റ ഭാഗമല്ലേയെന്നുള്ള സംശയവും സാബു പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അമീര്‍ സുല്‍ത്താന്‍ ! മമ്മൂട്ടി - ഹനീഫ് അദേനി ടീമിന്‍റെ അധോലോക ത്രില്ലര്‍ !