ചങ്ക് തകർന്ന് ശ്രീനിയുടെ കാമുകി, പേളിയെ മനസ്സിലാകുന്നില്ലെന്ന് പിതാവ് മാണി- ‘പേളിഷ്’ വഴി പിരിയുമോ?

പേളിയുടെയും ശ്രീനിയുടെയും വീട്ടുകാരുടെ തീരുമാനത്തിൽ ഞെട്ടി ആരാധകർ

വ്യാഴം, 30 ഓഗസ്റ്റ് 2018 (14:01 IST)
ബിഗ് ബോസിലേക്കെത്തിയപ്പോഴാണ് പല താരങ്ങളുടെയും യഥാര്‍ത്ഥ സ്വഭാവവും വ്യക്തിത്വും പുറത്തുവന്നത്. ബിഗ് ബോസിലെ ഇപ്പോഴത്തെ ചൂട് വാർത്ത പേളി മാണിയും ശ്രീനിഷ് അരവിന്ദും തമ്മിലുള്ള പ്രണയമാണ്. മോഹൻലാൽ ചോദിച്ചപ്പോൾ ഇരുവരും പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞിരുന്നു. 
 
ഇത് രണ്ട് പേരുടെയും കുടുംബത്തിലെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് താരകുടുംബങ്ങള്‍ അവരുടെ തീരുമാനം വ്യക്തമാക്കിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് താരകുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ളത്.  
 
വിവാഹം ആലോചിക്കുന്ന സമയത്താണ് ശ്രീനി ബിഗ് ബോസിലെത്തിയത്. ശ്രീനിക്ക് വേറെ പ്രണയമുണ്ടെന്നും തങ്കം പോലത്തെ കുട്ടിയാണ് അതെന്നും അര്‍ച്ചനയും പറഞ്ഞിരുന്നു. ആ ബന്ധത്തില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്ന് ശ്രീനി പറഞ്ഞതായി സാബുവും പറഞ്ഞിരുന്നു. 
 
എന്നാല്‍ ബിഗ് ഹൗസിന് പുറത്ത് ശ്രീനിയെ കാത്ത് ഒരാളുണ്ട്. സാധാരണക്കാരിയായ കാമുകി. ബിഗ് ബോസിനകത്തേക്ക് പോകുന്നത് വരെ ശ്രീനിയും കാമുകിയും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
 
ഇവരുടെ ബന്ധത്തെക്കുറിച്ച് ഇരുകുടുംബങ്ങള്‍ക്കും അറിയാം. ശ്രീനിയും പേളിയും തമ്മില്‍ പ്രണയത്തിലാണോയെന്ന കാര്യത്തെക്കുറിച്ച് കൃത്യമായി അറിയില്ല, അദ്ദേഹം തീരുമാനം മാറ്റിയതായും അറിയില്ല. പരിപാടിക്കായി ചെയ്തതാണെങ്കില്‍പ്പോലും ഇനി ഈ ബന്ധത്തില്‍ തുടരുന്നില്ലെന്ന നിലപാട് ശ്രീനിയുടെ കാമുകിക്കുള്ളത്.   
 
ശ്രീനിയെ ഉപേക്ഷിച്ചതില്‍ അവള്‍ക്കൊരിക്കലും കുറ്റബോധമില്ല. ശ്രീനിക്കും പേളിക്കും ആശംസ നേരുന്നതായും പെൺകുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 
 
അതേസമയം, പേളിയുടെ തുറന്നുള്ള പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് മാണി പോളിന്റെ കുടുംബം. പേളി പറഞ്ഞത് കേട്ട് ശരിക്കും ഞെട്ടിയെന്ന് പോൾ പറയുന്നു. കുറച്ച് ദിവസത്തെ പരിചയത്തിന് ശേഷം ഒരാളുമായി പ്രണയത്തിലായെന്നും അദ്ദേഹത്തെ വിവാഹം ചെയ്യുമെന്നും മകള്‍ പറയുമെന്ന് കുടുംബം ഒരിക്കലും കരുതിയിരുന്നില്ല.പേളി എങ്ങനെ ഇങ്ങനെയൊരു തീരുമാനത്തിലെത്തി എന്ന്തിനെക്കുറിച്ചാണ് ഇപ്പോഴും ആലോചിക്കുന്നതും, അതാണ് മനസ്സിലാവാത്തതെന്നും അദ്ദേഹം പറയുന്നു.
 
ശ്രീനിയെന്ന വ്യക്തി മോശമായതുകൊണ്ടല്ല, മറിച്ച് കുറഞ്ഞ ദിവസത്തെ പരിചയത്തിനൊടുവില്‍ ചിന്തിക്കേണ്ട കാര്യമല്ല വിവാഹം. ജീവിതത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴൊക്കെ അവള്‍ അത് താനുമായി പങ്കുവെക്കാറുണ്ടെന്നും അച്ഛന്‍ മാത്രമല്ല നല്ലൊരു സുഹൃത്ത് കൂടിയാണ് താനെന്നും അദ്ദേഹം പറയുന്നു. ഗെയമിന് വേണ്ടി ചെയ്യുന്നതാണോ അതോ യഥാര്‍ത്ഥത്തിലാണോയെന്നൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘മമ്മൂട്ടിയാണോ? എങ്കിൽ ഒന്നും നോക്കാനില്ല, തുടങ്ങിക്കോ’- സംവിധായകനോട് രഞ്ജിത്ത്