Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam:ബിഗ് ബോസ് വീട്ടിലെ പുതിയ ക്യാപ്റ്റൻ !അടുത്ത വാരം നോമിനേഷനിൽ നിന്നും മുക്തനായ മത്സരാർത്ഥി

കെ ആര്‍ അനൂപ്
ശനി, 8 ഏപ്രില്‍ 2023 (08:21 IST)
ഓരോ ആഴ്ചയിലും ബിഗ് ബോസ് വീട്ടിൽ പുതിയ ക്യാപ്റ്റന്മാരെ തിരഞ്ഞെടുക്കും. വീക്കിലി ടാസ്‌കിലൂടെയാണ് തെരഞ്ഞെടുപ്പ്. അടുത്ത നോമിനേഷനിൽ നിന്നും മുക്തനാവാനും ക്യാപ്റ്റൻമാർക്ക് ആകും. തീപാറും പോരാട്ടത്തിന് ഒടുവിലാണ് ഈ വാരത്തിലെ ക്യാപ്റ്റനെ ബിഗ് ബോസ് തെരഞ്ഞെടുത്തത്.
 
 വിഷ്ണു, റെനിഷ, സാഗർ എന്നിവരാണ് ഇത്തവണ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മത്സരിച്ചത്. മത്സരാർത്ഥികൾക്കായി നിശ്ചയിച്ചിട്ടുള്ള കളർ ബോളുകൾ പെറുക്കി നിശ്ചിത സമയത്തിനുള്ളിൽ ഒരു പാത്രത്തിൽ നിറയ്ക്കുക എന്നതായിരുന്നു ടാസ്‌ക്. വിഷ്ണുവിന് ഓറഞ്ച് നിറത്തിലുള്ള ബോളുകളും റെനീഷയ്ക്ക് മഞ്ഞയും സാഗർ പിങ്ക് നിറത്തിലുള്ള പന്തുകളും ആണ് തെരഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകളായി മത്സരം നടന്നു അതിൽ കൂടുതൽ പന്തുകൾ ശേഖരിക്കുന്ന ആളായിരിക്കും വിജയി. നിലവിലെ ക്യാപ്റ്റൻ അഖിൽ മാരാർ മത്സരം നിയന്ത്രിച്ചു.
ആദ്യ റൗണ്ടിൽ ബോളുകൾ ഒരേപോലെ നിറച്ച് മൂന്നുപേരും 100 പൊയൻറ് വീതം നേടി. രണ്ടാം റൗണ്ടിൽ സാഗർ മുന്നിട്ട് നിന്നു. റെനീഷ, വിഷ്ണു എന്നിവർ യഥാക്രമം പുറകിലുമായി. മൂന്നാം റൗണ്ടിൽ സാഗറും റിനീഷയും ഒപ്പത്തിനൊപ്പം എത്തുകയും ചെയ്തു. മൂന്നേ റൗണ്ടുകളിൽ നിന്നുള്ള പോയിൻറ്കൾ കൂട്ടിയപ്പോൾ സാഗർ മുന്നിലായി. സാഗർ ക്യാപ്റ്റൻസി ടാസ്‌ക് വിജയിച്ചു. 
 
 അടുത്ത വാരം നോമിനേഷനിൽ നിന്നും സാഗർ മുക്തനായി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments