Bigg Boss Malayalam: ആര് പുറത്തുപോകും? പ്രേക്ഷക വിധി കാത്ത് 7 മത്സരാര്‍ത്ഥികള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 2 മെയ് 2023 (08:59 IST)
ഈയാഴ്ച ബിഗ് ബോസ് വീട്ടില്‍ നിന്നും ആര് പുറത്തു പോകണം എന്ന് ഓരോ മത്സരാര്‍ത്ഥിക്കും തീരുമാനിക്കാം. ഇത്തവണ ഏറെ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട ഏഴു പേരാണ് എലിമിനേഷനിലേക്ക് പോയിരിക്കുന്നത്.  
ബിഗ് ബോസിന്റെ നിയമം തെറ്റിക്കുന്നതും അന്യായമായി കളിക്കുന്നതുമായി തോന്നുന്ന ഒപ്പം ഇവിടെ തുടരാന്‍ പാടില്ലെന്നും തോന്നുന്ന രണ്ടുപേരുടെ പേര് വിവരങ്ങള്‍ കണ്‍ഫഷന്‍ റൂമില്‍ എത്തി പറയാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്.
അഖില്‍ മാരാര്‍, വിഷ്ണു, ക്യാപ്റ്റന്‍ മിഥുന്‍ പുതുതായി എത്തിയ അനു ഉള്‍പ്പെടെയുള്ളവരുടെ പേര് ആര്‍ക്കും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ല. നോമിനേഷന്‍ പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ ആരൊക്കെ പുറത്തു പോകലിന്റെ വക്കിലാണെന്ന് ബിഗ് ബോസ് അറിയിച്ചു.
 
ഓരോരുത്തരിലും ചുമത്തപ്പെട്ട കുറ്റം എടുത്തുപറഞ്ഞാണ് ബിഗ് ബോസ് നോമിനേഷന്‍ എത്തിയ ആളുകളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടത്.ഗ്രൂപ്പുകളി, ടാര്‍ഗറ്റ്, നുണ പറച്ചില്‍, നിയമലംഘനം, ബിഗ്‌ബോസ് പ്രൊപ്പര്‍ട്ടി തകര്‍ക്കല്‍, അലസത തുടങ്ങിയ കാരണങ്ങളാണ് ഈ മത്സരാര്‍ത്ഥികളെ നോമിനേഷനില്‍ എത്തിച്ചത്.
 
റെനീഷ, ശോഭ, ശ്രുതി, ഷിജു, സെറീന, ജുനൈസ്, ഒമര്‍ തുടങ്ങിയ മത്സരാര്‍ത്ഥികള്‍ ഈയാഴ്ച പ്രേക്ഷക വോട്ട് തേടും. ഈയാഴ്ച അവസാനം വിധി പ്രഖ്യാപനം ഉണ്ടാകും.
 
  
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

നീറ്റ് പരീക്ഷയില്‍ ഒടുവില്‍ ജയിച്ചുവെന്ന് കരുതി; ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് 21 വയസ്സുള്ള വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

എസ്എസ്എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ വേഗത്തില്‍ അറിയാം

കോഴിക്കോട് ഒന്‍പത് വയസ്സുകാരന് അമീബിക് എന്‍സെഫലൈറ്റിസ് സ്ഥിരീകരിച്ചു; കുട്ടി കുളിച്ച കനാലിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കും

വിഡി സതീശന് പൂര്‍ണ പിന്തുണ, എപ്പോഴും പാര്‍ട്ടിയുടെ ശക്തനായ വക്താവായിരിക്കുമെന്ന് കെ സുധാകരന്‍

Pinarayi Vijayan: പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

അടുത്ത ലേഖനം
Show comments