Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്ത് ഗ്ലാമറാടാ നിന്നെ ടിവിയില്‍ കാണാന്‍', അഖില്‍ മാരാരോട് ദേവു

Bigg Boss Malayalam bigg Boss Malayalam season 5 bigg Boss news bigboss update bigg Boss season five

കെ ആര്‍ അനൂപ്

, വെള്ളി, 30 ജൂണ്‍ 2023 (09:08 IST)
ബിഗ് ബോസ് ഹൗസില്‍ സന്തോഷത്തിന്റെ നാളുകളാണ് കടന്നുപോകുന്നത്. മുന്‍ മത്സരാര്‍ത്ഥികളായ ലെച്ചു, എയ്ഞ്ചലീന, ?ഗോപിക, ദേവു, ശ്രുതി, അനു ജോസഫ് വീട്ടില്‍ തിരിച്ചെത്തിയത് അവസാനഘട്ട മത്സരങ്ങളുടെ ചൂട് കുറച്ചു. ജൂലൈ 2നാണ് ഗ്രാന്റ് ഫിനാലെ. ദേവു വീട്ടിലേക്ക് എത്തിയപ്പോള്‍ ശോഭയെ അവോയ്ഡ് ചെയ്തു. ഒപ്പം തന്നെ അഖിലിനോട് പ്രത്യേക സ്‌നേഹവും കാണിച്ചു.മാരാരെ കെട്ടിപ്പിടിച്ചിരുന്ന ദേവുവിനോട് ഇതിനെപ്പറ്റി ശോഭ ചോദിച്ചു.

എന്നാല്‍ അതിനൊരു മറുപടി ദേവു നല്‍കിയില്ല. ഇതിനിടെ തനിക്ക് കൂടുതല്‍ ഇഷ്ടം മാരാരെ ആണെന്ന് ദേവു പറയാതെ പറഞ്ഞു. 
ഷിജുവിനോട് സംസാരിക്കുമ്പോഴായിരുന്നു അഖില്‍ അവിടേക്ക് വന്നത്.എടാ ചെക്കാ.. എന്ത് ?ഗ്ലാമറാടാ നിന്നെ ടിവിയില്‍ കാണാന്‍. എനിക്ക് നിന്നോട് ക്രഷായി പോയെന്നാണ് അഖിലിനെ കണ്ടപ്പോള്‍ ദേവു പറഞ്ഞത്.ഇതിന് എന്റത്ര ?ഗ്ലാമര്‍ ഉണ്ടോ എന്നായിരുന്നു തമാശരൂപയാണ് ഷിജു ചോദിച്ചത്.പുറത്ത് ഒരുപാട് ഉണ്ടെന്ന് എനിക്കറിയാം എന്ന് അഖില്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓരോന്നായി തട്ടി കളയും എന്നാണ് ദേവു മറുപടി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓ പര്‍ദേസി'; 'വോയ്സ് ഓഫ് സത്യനാഥന്‍'ലെ ആദ്യ ലിറിക് വിഡിയോ