‘എനിക്കൊന്ന് കെട്ടിപ്പിടിക്കണം’- വികാരഭരിതയായി പേളി

സങ്കടങ്ങളെല്ലാം മനസ്സിലൊളിപ്പിച്ചു, ഒരിത്തിരി നേരത്തെ ആശ്വാസത്തിനായി ശ്രീനിഷിനെ കെട്ടിപ്പിടിച്ച് പേളി!

Webdunia
ബുധന്‍, 15 ഓഗസ്റ്റ് 2018 (11:50 IST)
അമ്പത് ദിനം പിന്നിട്ട് വിജയകരമായി കുതിക്കുകയാണ് ബിഗ് ബോസ് മലയാളം. സിനിമയിലും സീരിയലിനും അവതരണത്തിലുമെല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥികളായി എത്തിയത്. 
 
50 ദിവസത്തിനുള്ളിൽ പല പല കാര്യങ്ങളിലും ബിഗ് ബോസ് ഹൌസിൽ ഉടലെടുത്തു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ശ്രിനിഷും അവതാരകയും അഭിനേത്രിയുമായ പേളി മാണിയും ഹൃദയം കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 
 
അരിസ്‌റ്റോ സുരേഷും പേളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇപ്പോൾ ഹൌസിലുള്ളവർ സംസാരിക്കുന്നത്. തുടക്കം മുതല്‍ത്തന്നെ പേളിയും സുരേഷുമായുള്ള അടുപ്പത്തെക്കുറിച്ച് പലരും സംശയം ഉന്നയിച്ചിരുന്നു. എല്ലാ കാര്യങ്ങളും സുരേഷ് വ്യക്തിപരമായിട്ടാണ് എടുക്കുന്നതെന്നും അത് അദ്ദേഹത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നും പേളി കഴിഞ്ഞ ദിവസം ബിഗ് ബോസിനോട് പറഞ്ഞിരുന്നു.
 
പേളിയുമായി അടുത്ത സൗഹൃദത്തിലായിരുന്ന രഞ്ജിനി അടുത്തിടെയാണ് പേളിയിൽ നിന്നും അകന്നത്. പേളിയെ താഴ്ത്താനായി കിട്ടുന്ന ഒരവസരവും താരം പാഴാക്കാറില്ല. ഇതേക്കുറിച്ച് മനസ്സിലാക്കിയ പേളിയും വിഷയം വഷളാക്കരുതെന്ന് താരത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു.
 
സുരേഷിനോട് തനിക്ക് പ്രണയമോ സ്‌നേഹമോ അത്തരത്തില്‍ ഒന്നും തോന്നിയിട്ടില്ലെന്നായിരുന്നു പേളി പറഞ്ഞത്. അച്ഛന്റെ സ്ഥാനത്താണ് പേളി സുരേഷേട്ടനെ കാണുന്നതെന്ന് ശ്രിനിഷും പറഞ്ഞിരുന്നു. എല്ലാവരും ഇടപെട്ട് തന്നെ മോശക്കാരിയാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പേളി പറയുന്നു.
 
സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് പലരും പ്രകോപിപ്പിക്കുമ്പോഴും അത് വന്‍വിഷയമാക്കി മാറ്റിയപ്പോഴും പേളി വല്ലാതെ അസ്വസ്ഥയായിരുന്നു. ഇടയ്ക്ക് വെച്ച് ശ്രിനിഷിനോട് സംസാരിച്ചുവെങ്കിലും കൃത്യമായൊന്നും പറയാതെ പോവുകയായിരുന്നു. വല്ലാതെ സമ്മർദ്ദത്തിലായിരുന്നു പേളി ശ്രീനിഷിനോട് തനിക്കൊരു ഹഗ് വേണമെന്ന് പറയുന്ന രംഗവും ഇതിനിടയിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ലിന്റെ ക്യാപ് വലതു ശ്വാസകോശത്തില്‍ പ്രവേശിച്ച വൃദ്ധന്റെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍മാര്‍

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

അടുത്ത ലേഖനം
Show comments