ബിഗ്‌ബോസ് താരങ്ങൾ ജയിലിൽ, നാടകീയ സംഭവങ്ങൾ ഇങ്ങനെ !

Webdunia
വെള്ളി, 17 ജനുവരി 2020 (16:08 IST)
ബിഗ്‌ ബോസ് വീട്ടിൽ നടന്ന ലക്ഷ്വറി ടാസ്കിനൊടുവിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ടാസ്കിൽ ആര്യയും, സുരേഷും മികച്ച പ്രകടനം നടത്തിയവരായി തിരഞ്ഞെടുക്കപ്പെട്ടു, എന്നാൽ മോശം പ്രകടനം നടത്തിയവരെ കാത്തിരുന്നത് അത്ര സുഖകരമായ കാര്യമായിരുന്നില്ല. ടാസ്കിലെ അവസാന രണ്ട് പേരുകൾ ആരുടേതാകണം എന്ന ചർച്ചകൾക്കൊടുവിൽ രാജിനി ചാണ്ടിയെയും രജിത് കുമാറിനെയുമാണ് മറ്റ് അംഗങ്ങൾ തിരഞ്ഞെടുത്തത്. 
 
രജിത്തിനും രാജിനിക്കുമുള്ള ശിക്ഷ ജയിൽ വാസമായിരുന്നു. കുറ്റവാളികളുടെ വേഷം ധരിപ്പിച്ചു ഇരുവരെയും ജയിലിലടയ്ക്കാനാണ് ബിഗ്‌ ബോസ് നിർദേശം നൽകിയത്. രജിത്തിന് ഇത് വലിയ സന്തോഷമായിരുന്നു. എന്നാൽ ശിക്ഷ കേട്ടതും രാജിനി വിതുമ്പാൻ തുടങ്ങി. തന്റെ പ്രകടനത്തെ വീട്ടിലുള്ള മറ്റുള്ളവർ മോശമായി വിലയിരുത്തിയതാണ് രാജിനിയെ കൂടുതൽ വിഷമത്തിലാക്കിയത്. ജയിലിനുള്ളിൽ കയറിയത് മുതൽ രാജിനി തന്റെ പ്രതിഷേധം പ്രതിഷേധവും ആരംഭിച്ചു. 
 
ജയിലിൽ അനുവദിച്ചിരുന്ന കട്ടിലിൽ ഇരിക്കാൻ കൂട്ടാക്കാതിരുന്ന രാജിനി നിലത്തിരിക്കുകയായിരുന്നു. ഭക്ഷണമോ മരുന്നോ കഴിക്കാനും ഇവർ കൂട്ടാക്കിയില്ല. ഇതോടേ ക്യാപ്റ്റൻ പാഷാണം ഷാജിയും ആര്യയും തങ്ങൾ എന്താണ് ചെയേണ്ടതെന്നു ബിഗ്‌ ബോസിനോട് അഭിപ്രായം ചോദിക്കുന്നുണ്ട്. ഒടുവിൽ ജയിൽ വാസത്തിനു അവസാനം കുറിച്ചുള്ള ബിഗ്‌ ബോസിന്റെ അറിയിപ്പെത്തിയതോടെയാണ പ്രതിഷേധത്തിന് ഒരു അയവ് വന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

'രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വീഡിയോകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തില്ല': രാഹുല്‍ ഈശ്വര്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അടുത്ത ലേഖനം
Show comments