ഇന്ദ്രനെത്തി, രാമൻ പുറത്ത്? - സീതയിൽ നിന്നും ബിപിനെ പുറത്താക്കി
						
		
						
				
ഇന്ദ്രനെ ചതിച്ചത് രാമൻ? ബിപിന്റെ ചതിക്കുഴി ആരുമറിഞ്ഞില്ല
			
		          
	  
	
		
										
								
																	ഫ്‌ളവേഴ്‌സിലെ ജനപ്രിയ സീരിയലായ സീതയിലേക്ക് നായകൻ ഇന്ദ്രൻ തിരികെയെത്തിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. എന്നാൽ, ഇന്ദ്രൻ തിരികെ വന്നപ്പോൾ രാമൻ പുറത്തായിരിക്കുകയാണ്. രാമനായി അഭിനയിക്കുന്ന ബിപിൻ ജോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 
 
									
			
			 
 			
 
 			
					
			        							
								
																	
	 
	സീതയിൽ നിന്നും തൽക്കാലത്തേക്ക് ഒരു ഇടവേള എടുക്കുകയാണെന്നാണ് ബിപിൻ അറിയിച്ചിരിക്കുന്നത്. ഇടവേളയുടെ കാരണം അറിയില്ലെങ്കിലും ചിലർ കണ്ടുപിടിച്ചിരിക്കുന്നത് മറ്റൊരു കാര്യമാണ്. ഷാനവാസിനെ പുറത്താക്കിയതിനു പിന്നിലെ ‘ആ ഒരാൾ’ ബിപിൻ ആണെന്നാണ് സംസാരം. 
 
									
										
								
																	
	 
	തുടക്കത്തിൽ സീതയും രാമനുമായിരുന്നു കേന്ദ്രകഥാപാത്രം. അപ്പോൾ വില്ലനും, സഹനടനും മാത്രമായിരുന്നു ഇന്ദ്രൻ. എന്നാൽ, പിന്നീട് രാമൻ സീതയെ ഉപേക്ഷിക്കുകയും സീതയെ ഇന്ദ്രൻ വിവാഹം കഴിക്കുകയുമായിരുന്നു. ശേഷം, രാമൻ ദേവിയെ സ്വന്തമാക്കി. അതോടെ സീതയുടെ നായകനായി ഇന്ദ്രൻ മാറി. 
 
									
											
									
			        							
								
																	
	 
	രാമനെ അവതരിപ്പിക്കുന്ന ബിപിനേക്കാൾ പ്രാധാന്യം ഇന്ദ്രനെ അവതരിപ്പിക്കുന്ന ഷാനവാസിനായി മാറുകയായിരുന്നു. ഇത് ബിപിനെ ചൊടിപ്പിച്ചെന്നും ഇതേതുടർന്ന് ബിപിൻ ഉണ്ടാക്കിയ തെറ്റിദ്ധാരണയുടെ പുറത്താണ് സംവിധായകൻ ഷാനവാസിനെ പുറത്താക്കിയതെന്നുമാണ് ഇപ്പോൾ ഉള്ള സംസാരം. 
 
									
			                     
							
							
			        							
								
																	
	 
	സീതയ്ക്ക് നേരെ ഉണ്ടായ ഡിസ്‌ലൈക്ക് അക്രമണത്തിനു പിന്നാലെ ഷാനുവിനെ തിരിച്ചെടുക്കാമെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. അതോടെ, ബിപിൻ തൽക്കാലത്തേക്ക് മാരി നിൽക്കാമെന്ന് അറിയിക്കുകയായിരുന്നുവത്രേ.  
 
									
			                     
							
							
			        							
								
																	
	 
	ഇന്ദ്രനെ പുറത്താക്കിയത് സീരിയലില്‍ തന്നെയുള്ള ഒരാളാണെന്ന് ഷാനവാസ് തന്നെ തുറന്നു പറഞ്ഞതാണ്. ആദ്യം വിരൽ ചൂണ്ടപ്പെട്ടത് ആദിത്യന്റെ നേർക്കായിരിന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യങ്ങൾ വെച്ച് നോക്കുമ്പോൾ യഥാർത്ഥ വില്ലൻ ബിപിനാണെന്നാണ് പാപ്പരാസികൾ പറയുന്നത്.