ബിഗ് ബോസ് വിജയി സാബുവിനെതിരെ മീ ടൂ?

വെള്ളി, 2 നവം‌ബര്‍ 2018 (12:52 IST)
ബിഗ് ബോസ് മലയാളം ആദ്യഭാഗത്തിന്റെ വിജയി തരികിട സാബുമോൻ ആണ്. പരിപാടിയോടെ സാബുവിന്റെ തരികിട എന്ന ഇമേജ് തന്നെ മാറിയിരിക്കുകയാണ്. തുടക്കത്തില്‍ അദ്ദേഹത്തോട് സംസാരിക്കാതിരുന്നവര്‍ പോലും പിന്നീട് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു.
 
ബിഗ് ബോസിലെ അന്തിമ വിജയി സാബു തന്നെയാണെന്ന് സഹമത്സരാര്‍ത്ഥികളും ആരാധകരും ഒരുപോലെ ആവര്‍ത്തിച്ചിരുന്നു. ഇപ്പോഴിതാ, സാബു പങ്കെടുക്കുന്ന ഒരു പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
 
ഏഷ്യാനെറ്റിലെ തന്നെ സെല്‍മി ദി ആന്‍സറില്‍ സാബു പങ്കെടുക്കുന്നുണ്ട്. ഇതിന് പിന്നാലെയായാണ് താരം കോമഡി സ്റ്റാറിലും അതിഥിയായി എത്തുന്നുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമോ കാണൂ!

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത് മമ്മൂട്ടിയുടെ കായം‌കുളം കൊച്ചുണ്ണി, പക്ഷേ ബജറ്റ് 45 കോടിയല്ല!