അർദ്ധനഗ്നരായി മത്സരാര്‍ത്ഥികള്‍, വിവാദമായി പ്രസന്നയുടെ ടിവി ഷോ- വീഡിയോ

ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (08:15 IST)
റിയാലിറ്റി ഷോകൾ ട്രെന്റിങ്ങായി മാറുന്ന ഒരു കാലഘട്ടമാണിത്. വ്യത്യസ്ത പ്രമേയമുള്ള റിയാലിറ്റി ഷോകളാണ് ചാനലുകളിൽ ദിനം പ്രതിയെത്തുന്നത്. നടൻ പ്രസന്ന അവതരിപ്പിക്കുന്ന സൊപ്പന സുന്ദരി എന്ന റിയാലിറ്റി ഷോയാണ് ഇപ്പോൾ വിവാദങ്ങൾക്ക് സൃഷ്ടിച്ചിരിക്കുന്നത്.
 
ബിഗ് ബോസ് സ്റ്റൈലിലാണ് ഷോ നടക്കുന്നത്. മത്സരാർഥികൾ ഒരു സ്ഥലത്ത് താമസിച്ചാണ് ഷോയിൽ പങ്കെടുക്കുന്നത്. എന്നാൽ ഇവിടുത്തെ വില്ലൻ വസ്ത്രമാണ്. ടോപ്പ് മോഡൽസിനെ കണ്ടു പിടിക്കുന്നതിനായിട്ടുള്ള ഒരു റിയാലിറ്റി ഷോയാണ് സൊപ്പന സുന്ദകരി. 10 മോഡൽസുകളാണ് ഈ ഷോയിലെ മത്സരാർഥികൾ. ഇവരിൽ നിന്ന് വിവിധ തരം ടാസ്കുകളും ഫോട്ടോഷൂട്ടുകളും നടത്തിയതിന് ശേഷമാണ് വിജയിയെ പ്രഖ്യാപിക്കുക.
 
ഇതിലെ മത്സാരാഥികളുടെ വസത്രധാരണമാണ് പ്രശ്നമായിരിക്കുന്നത്. ഫുൾ ഗ്ലാമർ വേഷത്തിലാണ് ഇവർ ഷോയുടെ തുടക്കം മുതൽ എത്തിയത്. ഇത് തമിഴരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇങ്ങനെ ഗ്ലാമർ വേഷമണിയുന്നത് തമിഴ്നാടിന്റെ സംസ്കാരത്തിന് ചേരുന്നില്ലെന്നും എത്രയും പെട്ടന്ന് ഷോ നിർത്തണമെന്നും പ്രേക്ഷകർ ആവശ്യപ്പെടുന്നുണ്ട്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വസ്‌ത്രത്തിന് ഗ്ലാമർ കൂടി; മാറിടം മറച്ച് ഐശ്വര്യ റായ്