‘എന്റെ താത്തയെപ്പോലുള്ളവരെയാണോ രജിത് തലതെറിച്ചവര്‍ എന്ന് പറയുന്നത്’ - രജിത് കുമാറിനെ വെറുക്കുന്നത് വ്യക്തിപരമായ അനുഭവം കൊണ്ടാണെന്ന് ജസ്‌ല

ചിപ്പി പീലിപ്പോസ്
വെള്ളി, 28 ഫെബ്രുവരി 2020 (08:42 IST)
ബിഗ് ബോസ് സീസൺ 2വിലെ അപ്രതീക്ഷിത വൈൽഡ് കാർഡ് എൻ‌ട്രി ആയിരുന്നു ജസ്‌ല മാടശേരിയുടേത്. രജിത് കുമാറിനെ ആശയപരമായി നേരിടാൻ ഹൌസിനുള്ളിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ജസ്ലയുടെ വരവ്. 
 
ആര്യ ആഴ്ചയിൽ ജസ്ല ആ പ്രതീക്ഷ കാക്കുകയും ചെയ്തു. രജിതിനെതിരെ ആശയപരമായി പോരടിക്കാനും എതിർത്ത് നിൽക്കാനും ജസ്ലയ്ക്ക് സാധിച്ചു. പലതവണ രജിതിനോട് സൌമ്യമായി കുശല സംഭാഷണത്തിനു ശ്രമിക്കുന്ന ജസ്ലയെ നാം കണ്ടതാണ്. എന്നാൽ, അപ്പോഴൊക്കെ അത് പരാജയപ്പെടുകയായിരുന്നു. 
 
എന്തുകൊണ്ടാണ് രജിതിനെ താൻ വെറുക്കുന്നതെന്ന് അലസാന്ദ്രയോട് വെളിപ്പെടുത്തുകയാണ് ജസ്ല. 15 ആം വയസിൽ വിവാഹം കഴിഞ്ഞ തന്റെ താത്തയെ കുറിച്ചാണ് ജസ്‌ല പറഞ്ഞ് തുടങ്ങിയത്. ഇന്നവള്‍ക്ക് 29 വയസ്സ്, മൂത്ത കുട്ടിക്ക് 12 വയസ്സും. നാല് കുട്ടികളാണ് താത്തയ്ക്ക്. താത്തയുടെ മൂത്ത കുട്ടിക്ക് അംഗവൈകല്യം ഉണ്ട്.  
 
തലതെറിച്ച പെണ്ണുങ്ങള്‍ക്കാണ് ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകുന്നത് എന്നാണ് അയാള്‍ പറയുന്നത്. 15-ആം വയസ്സില്‍, ഒന്നും അറിയാത്ത പ്രായത്തില്‍ നിക്കാഹ് കഴിച്ച എന്റെ താത്തയെപ്പോലുള്ളവരെയാണോ രജിത് തലതെറിച്ചവര്‍ എന്നുദ്ദേശിക്കുന്നതെന്ന് ജസ്ല ചോദിക്കുന്നു. തന്റെ അനുഭവങ്ങളിൽ നിന്നുമാണ് തനിക്ക് അയാളോട് വെറുപ്പുണ്ടായതെന്ന് വ്യക്തമാക്കുകയാണ് ജസ്‌ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നോ? 90% ആളുകള്‍ക്കും ഈ റെയില്‍വേ നിയമം അറിയില്ല

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments