‘തന്റെ ഭാര്യയ്ക്ക് വൃത്തികെട്ട സന്ദേശങ്ങൾ അയയ്ക്കുന്നു’ - രജിത് കുമാറിന്റെ ഫാൻസിനെതിരെ സാബുമോൻ വീണ്ടും !

ചിപ്പി പീലിപ്പോസ്
ബുധന്‍, 19 ഫെബ്രുവരി 2020 (12:19 IST)
ബിഗ് ബോസ് സീസൺ 2വിലെ ഏറ്റവും മോശം ഫാൻസ് എന്ന് പറയുന്നത് രജിത് കുമാറിന്റെ ആരാധകരാകും. എതിർക്കുന്നവരെ തെറിവിളിച്ച് അധിക്ഷേപിക്കുകയും വൃത്തികെട്ട ഭാഷ കൈകാര്യം ചെയ്യുന്നവരുമാണ് ഇതിൽ ഭൂരിഭാഗവും. കഴിഞ്ഞ ദിവസം രജിത് കുമാറിനേയും അദ്ദേഹത്തിന്റെ ആരാധകരേയും പരോക്ഷമായി വിമർശിച്ച് ബിഗ് ബോസ് സീസൺ ഒന്നിലെ വിജയി ആയ സാബുമോൻ രംഗത്തെത്തിയിരുന്നു.
 
ഒരു ഷോ എന്ന നിലയിൽ ആരെ വേണമെങ്കിലും ആരാധിക്കാമെന്നും എന്നാൽ, നിങ്ങളുടെ ആരാധനാമൂർത്തി പറയുന്ന കാര്യങ്ങളിൽ ശാസ്ത്രീയത ഉണ്ടോയെന്ന് സ്വയം ഒന്ന് ചിന്തിച്ചിട്ട് വേണം പിന്തുണയ്ക്കാവൂ എന്നായിരുന്നു സാബുമോൻ ആദ്യലൈവിൽ പറഞ്ഞത്. എന്നാൽ, ഇതിനെതിരെ വളരെ മോശം പ്രതികരണമായിരുന്നു രജിതിന്റെ ആരാധകർ നടത്തിയത്. 
 
സാബുമോനെ തെറിവിളിച്ചും വൃത്തികെട്ട ഭാഷ ഉപയോഗിച്ചുമായിരുന്നു ഇക്കൂട്ടർ പ്രതിരോധിച്ചത്. ഇത്തരം കോക്കാച്ചിത്തരങ്ങളുമായി തന്റെ അടുത്ത് വരരുതെന്നും ഇതിലും വലിയ കളി കണ്ടവനാണ് താനെന്നും പുതിയ ലൈവിൽ സാബുമോൻ പറയുന്നു.
 
താനുമായി അടുപ്പമുള്ളവർക്കും തന്റെ ഭാര്യയ്ക്കും വരെ അനാവശ്യവും വൃത്തികെട്ടതുമായ സന്ദേശങ്ങളാണ് ഈ രജിത് ആർമിക്കാർ അയച്ചുകൊണ്ടിരിക്കുന്നതെന്ന് സാബുമോൻ പറയുന്നു. താൻ പറഞ്ഞ കാര്യങ്ങളുമായ് ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് തന്നോട് പറയണമെന്ന് സാബുമോൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

ശബരിമല നട ഇന്ന് തുറക്കും; ഡിസംബർ രണ്ട് വരെ വെർച്യൽ ക്യൂവിൽ ഒഴിവില്ല

Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments