Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ആ മമ്മൂട്ടി ചിത്രം ഞാൻ കണ്ടത് 20 തവണ’ - സുരേഷ് ഗോപി പറയുന്നു

‘ആ മമ്മൂട്ടി ചിത്രം ഞാൻ കണ്ടത് 20 തവണ’ - സുരേഷ് ഗോപി പറയുന്നു

ചിപ്പി പീലിപ്പോസ്

, ബുധന്‍, 19 ഫെബ്രുവരി 2020 (10:13 IST)
നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ പടമാണ് ‘വരനെ ആവശ്യമുണ്ട്’. ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി ഈ സിനിമ മുന്നേറുകയാണ്. ഇപ്പോഴിതാ, ടിവിയില്‍ വരുമ്പോള്‍ കൂടുതല്‍ കാണാറുള്ള സിനിമ ഏതാണെന്ന അവതരാകന്റെ ചോദ്യത്തിന് സുരേഷ് ഗോപി നൽകിയിരിക്കുന്ന മറുപടി വൈറലാവുകയാണ്. 
 
രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് ആണെന്നും ഇപ്പോള്‍ തന്നെ ഒരു ഇരുപതു തവണയെങ്കിലും ആ ചിത്രം കണ്ടിട്ടുണ്ടാകും എന്നുമാണ് സുരേഷ് ഗോപി പറയുന്നത്. അതൊരു സിനിമയാണെന്നു തോന്നില്ല എന്നും സംഭവങ്ങള്‍ കണ്മുന്നില്‍ നടക്കുന്നത് പോലെയാണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത് എന്നും സുരേഷ് ഗോപി പറയുന്നു.
 
മമ്മൂട്ടി, പത്മപ്രിയ, ഗണപതി തുടങ്ങിയവരെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത് സംവിധാനം ചെയ്ത ചിത്രമാണ് പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ്. പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് മലയാള സിനിമയിൽ ഒരു മാറ്റമായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘സഹോദരൻ രജിതേ, എന്റെ അപ്പന് വിളിച്ചാൽ ഞാൻ കിറിക്കിട്ടു കുത്തും'- രജിതിനെ വിറപ്പിച്ച് മഞ്ജു