Webdunia - Bharat's app for daily news and videos

Install App

എന്ത് കഥയാണിത്? ഇന്ദ്രന് പകരം രാമൻ, സീത രാമനോടടുക്കുന്നു?

അടുത്തത് ദേവിയെ കൊലപ്പെടുത്താനുള്ള ശ്രമം?

Webdunia
ചൊവ്വ, 8 ജനുവരി 2019 (11:57 IST)
സ്വാസികയുടെ നായിക കഥാപാത്രം കൊണ്ട് മാത്രം ഹിറ്റായതല്ല സീത എന്ന സീരിയൽ. ഷാനവാസിന്റെ ഇന്ദ്രനും കൂടിച്ചേരുമ്പോൾ മാത്രമാണ് സീ‍ത നല്ലൊരു സീരിയൽ ആകുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ, അപ്രതീക്ഷിതമായിട്ടാണ് ഇന്ദ്രനെന്ന കഥാപാത്രം മരിച്ചത്.
 
ഫ്ലവേഴ്സ് ചാനലിൽ ഗിരീഷ് കോന്നി ഒരുക്കുന്ന സീരിയലാണ് സീത. ഇന്ദ്രനെ പെട്ടന്ന് അവസാനിപ്പിച്ചത് ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. ഇന്ദ്രന്റെ വേർപാട് വരുത്തിയ ആഘാതത്തിൽ നിന്നും സീത കരകയറുകയാണ്. പ്രതികാരത്തിന്റെ കനലുമായിട്ടാണ് സീതയുടെ രണ്ടാം വരവ്.
 
ഇന്ദ്രൻ പടുത്തുയർത്തിയ ഓഫീസെന്ന മോഹം സീത തിരിച്ചുപിടിക്കുകയാണ്. എന്നാൽ, ഇപ്പോൾ കഥയുടെ പോക്ക് ശരിയല്ലെന്നാണ് ആരാധകർ പറയുന്നത്. സീതയെ വീണ്ടും ഇന്ദ്രനെ കൊണ്ട് കെട്ടിക്കാനുള്ള പരിപാടി ആണോ കോന്നിയുടേതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. 
 
സീതയ്ക്ക് കൂട്ടിനു ഇപ്പോൾ എന്തിനും എതിനും രാമനാണുള്ളത്. പതുക്കെ രാമനെ വീണ്ടും സീതയുമായി ഒന്നിപ്പിക്കാനുള്ള പരിപാടിയാണോ സംവിധായകൻ ചെയ്യുന്നതെന്നാണ് സംശയം. ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന സംശയം രണ്ട് പേരുടെ വീട്ടുകാർക്കിടയിലും ദേവിയുടെ മനസ്സിലും ഉദിച്ചു തുടങ്ങിയിരിക്കുകയാണ്. 
 
എന്തൊക്കെ മാർഗങ്ങൾ സ്വീകരിച്ചാലും പ്രേക്ഷക മനസ്സിലേക്ക് സീതയെന്ന സീരിയൽ വീണ്ടും ചേക്കേറണമെങ്കിൽ അതിനു ഇന്ദ്രൻ വേണമെന്നതാണ് സത്യം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments