കോന്നി ഇത് വല്ലതും അറിയുന്നുണ്ടോ? ഇന്ദ്രനില്ലെങ്കിൽ സീത ഇല്ലെന്ന് തിരിച്ചറിയുക!

തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (13:08 IST)
സ്വാസികയുടെ നായിക കഥാപാത്രം കൊണ്ട് മാത്രം ഹിറ്റായതല്ല സീത എന്ന സീരിയൽ. ഷാനവാസിന്റെ ഇന്ദ്രനും കൂടിച്ചേരുമ്പോൾ മാത്രമാണ് സീ‍ത നല്ലൊരു സീരിയൽ ആകുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്നാൽ, അപ്രതീക്ഷിതമായിട്ടാണ് ഇന്ദ്രനെന്ന കഥാപാത്രം മരിച്ചത്.
 
ഫ്ലവേഴ്സ് ചാനലിൽ ഗിരീഷ് കോന്നി ഒരുക്കുന്ന സീരിയലാണ് സീത. ഇന്ദ്രനെ പെട്ടന്ന് അവസാനിപ്പിച്ചത് ആരാധകർക്ക് ഉൾക്കൊള്ളാനായിട്ടില്ല. സീതയെന്ന സീരിയലിന്റെ കേന്ദ്രകഥാപാത്രം സീതയാണെങ്കിലും ഇന്ദ്രനില്ലെങ്കിൽ എന്ത് സീതയെന്നാണ് ഇവർ ചോദിക്കുന്നത്. കോന്നിസാറ് ഇത് വല്ലതും അറിയുന്നുണ്ടോയെന്നും ഇന്ദ്രനെ തിരികെ കൊണ്ടുവരണമെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്.
 
ഇന്ദ്രനെ കാത്തിരിക്കുന്ന ഫാൻസിന് മറ്റൊരു സന്തോഷ വാർത്ത ഉടൻ ഉണ്ടാകും. ഇന്ദ്രന്റെ വിയോഗത്തിനിടയിലും സീതയ്ക്ക് നിലയുറപ്പിക്കാൻ ശക്തമായി പിടിച്ച് നിൽക്കാൻ സംവിധായകൻ കണ്ടെത്തിയ മാർഗം സീതയെ അമ്മയാക്കുക എന്നതാണ്. 
 
ഇന്ദ്രൻ ഇല്ലെങ്കിലും ഇന്ദ്രന്റെ കുഞ്ഞിനു വേണ്ടിയെങ്കിലും സീത ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നും പഴയ ജീവിതത്തിലേക്ക് മടങ്ങുമെന്നും സൂചനയുണ്ട്. എന്തൊക്കെ മാർഗങ്ങൾ സ്വീകരിച്ചാലും പ്രേക്ഷക മനസ്സിലേക്ക് സീതയെന്ന സീരിയൽ വീണ്ടും ചേക്കേറണമെങ്കിൽ അതിനു ഇന്ദ്രൻ വേണമെന്നതാണ് സത്യം.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ക്രിസ്റ്റഫർ നിങ്ങളെ ഭയപ്പെടുത്തിയത് ഇങ്ങനെ; വൈറലായി വീഡിയോ