നടി വിഷ്ണുപ്രിയ വിവാഹിതയാവുന്നു! വരന്‍ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ, ചിത്രങ്ങൾ പങ്കുവച്ച് താരം
വിവാഹത്തിന് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് കാണിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ വിനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നടി പുറത്ത് വിട്ടിരിക്കുകയാണ്.
ദിലീപ് നായകനായിട്ടെത്തിയ സ്പീഡ് ട്രാക്ക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടി വിഷ്ണുപ്രിയ പിള്ള വിവാഹിതയാകുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകന്‍ വിനയനാണ് വരന്‍.ഇരുവരും ഈ മാസം വിവാഹിതരാവുകയാണ്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്ന് കാണിച്ച് ഇന്‍സ്റ്റാഗ്രാമിലൂടെ വിനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ നടി പുറത്ത് വിട്ടിരിക്കുകയാണ്. ഈ ചിത്രങ്ങള്‍ വൈറലാവുകയാണ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു. ചടങ്ങുകളുടെ ചിത്രങ്ങള്‍ വിഷ്ണുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അന്ന് മുതല്‍ നവദമ്പതികള്‍ക്ക് വിവാഹത്തിന്റെ ആശംസകളുമായി ആരാധകര്‍ എത്തിയിരുന്നു. വിവാഹത്തിന് ദിവസങ്ങള്‍ അവശേഷിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് വിഷ്ണുപ്രിയ.
നര്‍ത്തകിയായിരുന്ന വിഷ്ണുപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. 2007 ല്‍ ദിലീപ് ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തി. പിന്നീടിങ്ങോട്ട് വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ വിഷ്ണുപ്രിയ അവതരിപ്പിച്ചു. 2009 ല്‍ കേരളോത്സവം എന്ന ചിത്രത്തില്‍ നായികയായി പ്രത്യക്ഷപ്പെട്ടു. നാന്‍ങ്കാ എന്ന ചിത്രത്തിലൂടെ 2011 ല്‍ തമിഴ് സിനിമയിലേക്കും നടി അരങ്ങേറ്റം നടത്തിയിരുന്നു. കാന്താരം എന്ന ചിത്രമാണ് അവസാനമായിട്ടെത്തിയത്. സിനിമയ്ക്കപ്പുറം ടെലിവിഷന്‍ പരിപാടികളിലും വിഷ്ണുപ്രിയ സജീവമായിരുന്നു.