Webdunia - Bharat's app for daily news and videos

Install App

ലോകത്ത് ആദ്യമായിട്ടാണോ ഒരു സ്ത്രീ പുനര്‍വിവാഹിതയാകുന്നത്; ചോദ്യവുമായി നടി അപ്‌സര രത്‌നാകരന്‍

Webdunia
വ്യാഴം, 9 ഡിസം‌ബര്‍ 2021 (14:45 IST)
നടി അപ്‌സര രത്‌നാകരനും സീരിയല്‍ സംവിധായകന്‍ ആല്‍ബിയും തമ്മിലുള്ള വിവാഹം നവംബര്‍ 29 നാണ് നടന്നത്. ഇരുവരുടേയും വിവാഹ വിശേഷങ്ങളാണ് ആരാധകര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തെരയുന്നത്. ഇപ്പോള്‍ ഇതാ തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പല കാര്യങ്ങളോടും വളരെ ബോള്‍ഡ് ആയി പ്രതികരിക്കുകയാണ് അപ്‌സര. 
 
അപ്‌സരയുടേത് രണ്ടാം വിവാഹമാണെന്നും ആദ്യ ബന്ധത്തില്‍ ഒരു കുഞ്ഞ് ഉണ്ടെന്നും പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത കൊടുത്തിരുന്നു. എന്നാല്‍, തനിക്കൊപ്പമുള്ള കുട്ടി തന്റെ ചേച്ചിയുടെ കുട്ടിയാണെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിവാഹശേഷം അപ്‌സര പറഞ്ഞിരുന്നു. 
 
ലോകത്ത് ആദ്യമായിട്ടാണോ ഒരു സ്ത്രീ പുനര്‍വിവാഹിതയാവുന്നതെന്നും ഇത്തരം വാര്‍ത്തകള്‍ പടച്ച് വിടുന്നത് ചിലരുടെ മാനസിക പ്രശ്നമാണെന്നും അപ്‌സര പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അപ്‌സര. 
 
വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിക്കാന്‍ ഉണ്ടായ കാര്യവും നടി സൂചിപ്പിച്ചിരുന്നു. കുട്ടികളുടെ കാര്യം പരാമര്‍ശിച്ച് നെഗറ്റീവ് വാര്‍ത്തകളോടാണ് തങ്ങള്‍ക്ക് പ്രതികരിക്കേണ്ടി വന്നത്. അതൊക്കെ അസത്യമായത് കൊണ്ടാണ് പ്രതികരിച്ചത്. ലോകത്ത് ആദ്യമായിട്ടല്ല ഒരു സ്ത്രീ പുനര്‍വിവാഹിതയാവുന്നത്. എന്റെയും ഭര്‍ത്താവിന്റെയും കുടുംബം ഒന്നിച്ചെടുത്ത തീരുമാനത്തിനൊടുവിലായിരുന്നു തങ്ങളുടെ വിവാഹമെന്നും അപ്‌സര പറഞ്ഞു. 
 
'ഈ ബന്ധം ഒരു വര്‍ഷം തികയ്ക്കില്ല' എന്നൊക്കെയുള്ള കമന്റുകളാണ് വിവാഹ ഫോട്ടോയ്ക്ക് താഴെ വന്നതെന്നും അത്തരം കമന്റുകളിടുന്നവര്‍ക്ക് മാനസിക വൈകല്യമാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അപ്‌സര പറഞ്ഞു. ഇങ്ങനെയുള്ള കമന്റുകളില്‍ നിന്നും ചിലര്‍ക്ക് വല്ലാത്ത മനഃസുഖം കിട്ടാറുണ്ട്. ഇത്തരം മനോഭാവം മാറാന്‍ സ്‌കൂളില്‍ നിന്ന് തന്നെ കുട്ടികളുടെ മനസിനെ പാകമാക്കണം. നമ്മളെ കുറിച്ച് മാത്രം ചിന്തിക്കാതെ മറ്റുള്ളവരെ കുറിച്ച് കൂടി ചിന്തിക്കണമെന്നും അപ്സര പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാനില്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു

രാജ്യത്ത് ആദ്യം; ക്യാഷ്‌ലസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പഞ്ചാബ്, 10 ലക്ഷത്തിന്റെ ചികിത്സ

Nipah Virus: നിപ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളിലായി 498 പേര്‍

നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടല്‍ വേണമെന്ന് പ്രധാനമന്ത്രിക്ക് എംപിമാരുടെ കത്ത്

യുഡിഎഫിൽ മുഖ്യമന്ത്രിയാകാൻ ഏറ്റവും ജനപ്രീതി എനിക്ക് തന്നെ, സർവേ ഫലം ഷെയർ ചെയ്ത് ശശി തരൂർ

അടുത്ത ലേഖനം
Show comments