Publish Date: Wed, 01 Dec 2021 (21:30 IST)
Updated Date: Thu, 02 Dec 2021 (16:46 IST)
തങ്ങളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും മാനസികമായി തളര്‍ത്തിയെന്ന് സീരിയല്‍ താരം അപ്‌സര രത്‌നാകരനും സീരിയല്‍ സംവിധായകനും അപ്‌സരയുടെ ഭര്‍ത്താവ് ആല്‍ബിയും. ഇരുവരുടേയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്.
അപ്‌സരയുടേയും ആല്‍ബിയുടേയും രണ്ടാം വിവാഹമാണ് ഇതെന്നും അപ്‌സരയ്ക്ക് ഒരു മകനും ആല്‍ബിക്ക് രണ്ട് മക്കളും ഉണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് താരങ്ങള്‍ പറഞ്ഞു.
'
മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആണ് ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ആല്‍ബിക്ക് രണ്ട് മക്കളും അപ്‌സരയ്ക്ക് ഒരു മകനും ഉണ്ടെന്ന് പലയിടത്തും വാര്‍ത്ത കണ്ടു. കല്യാണത്തിനു മക്കള്‍ ഒരുമിച്ച് ഉണ്ടായിരുന്നെന്നും പലരും കൊടുത്തതായി കണ്ടു. ഞങ്ങളുടെ ആദ്യ വിവാഹമാണ് ഇത്. ഇത്തരം വാര്‍ത്തകള്‍ ഞങ്ങളെ ഹരാസ് ചെയ്യുന്ന വിധത്തിലാണ്. മാനസികമായി തളര്‍ത്തി,' അപ്‌സരയും ആല്‍ബിയും പറഞ്ഞു.
ആല്‍ബിയുടെ അമ്മ കൊന്ത കഴുത്തില്‍ ഇട്ടു കൊടുത്തപ്പോള്‍ അപ്‌സര അത് തടഞ്ഞു എന്ന തരത്തിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതും അടിസ്ഥാനരഹിതമാണെന്ന് ആല്‍ബിയും അപ്‌സരയും പറഞ്ഞു. കൊന്ത കഴുത്തില്‍ കുടുങ്ങിയപ്പോള്‍ ഊരി കൈയില്‍ പിടിച്ചാലും മതിയെന്ന് തന്നോട് ആല്‍ബിയുടെ അമ്മ പറഞ്ഞതാണെന്ന് അപ്‌സര കൂട്ടിച്ചേര്‍ത്തു.