Webdunia - Bharat's app for daily news and videos

Install App

ബിഗ് ബോസില്‍ പുറം‌ലോകവുമായി ബന്ധമില്ലാത്ത മഞ്‌ജു എങ്ങനെയാണ് ഫേസ്ബുക്കില്‍ സജീവമാകുന്നത് ?!

സമീക്ഷ അപ്പു
ബുധന്‍, 8 ജനുവരി 2020 (21:16 IST)
മലയാളത്തിലും ബിഗ് ബോസ് തരംഗം അലയടിക്കുകയാണ്. അതോടൊപ്പം വിവാദങ്ങളും പുകയുന്നു. ബിഗ് ബോസില്‍ ഇടം കണ്ടെത്തിയ ടി വി താരം മഞ്‌ജു പത്രോസ് പക്ഷേ ഫേസ്‌ബുക്കില്‍ സജീവമായിരിക്കുന്നതാണ് പ്രേക്ഷകരെ കണ്‍‌ഫ്യൂഷനിലാക്കിയത്. പുറം‌ലോകവുമായി ഒരു ബന്ധവും പാടില്ല എന്ന നിയമത്തിന്‍റെ പുറത്താണ് ബിഗ് ബോസ് ഷോ തന്നെ നടക്കുന്നത്. അപ്പോള്‍ പിന്നെ എങ്ങനെയാണ് മഞ്‌ജുവിന് ഫേസ്‌ബുക്കില്‍ നിറഞ്ഞുനില്‍ക്കാന്‍ കഴിയുന്നത്?
 
പുറം‌ലോകവുമായി ഒരു ബന്ധവുമില്ലാതെ 100 ദിവസം ഒരു വീട്ടില്‍ കഴിയേണ്ട മഞ്‌ജു ഫേസ്‌ബുക്കില്‍ പോസ്റ്റിടുന്നു, കമന്‍റുകള്‍ക്ക് മറുപടി പറയുന്നു. ഇത് നാഗവല്ലിയെപ്പോലെ അപരവ്യക്തിത്വമോ അതോ കുമ്പിടിയെപ്പോലെയുള്ള അവതാരമോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന ചോദ്യം.
 
ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെങ്കില്‍ പിന്നെ ഫേസ്‌ബുക്കില്‍ എങ്ങനെയാണ് മഞ്‌ജു പത്രോസിന്‍റെ എഫ് ബി പോസ്റ്റ് പറന്നുകളിക്കുന്നത്? ഈ സംശയത്തിന് മഞ്‌ജുവിന്‍റെ ഒഫിഷ്യല്‍ അക്കൌണ്ടില്‍ നിന്ന് തന്നെ മറുപടിയും എത്തുന്നുണ്ട്.
 
“മഞ്‌ജു അല്ല, ഫ്രണ്ട് ആണ് പേജ് മാനേജ് ചെയ്യുന്നത്” എന്നാണ് ആ മറുപടി. തല്‍ക്കാലത്തേക്ക് മഞ്‌ജുവിന്‍റെ പേജ്‌ മാനേജുചെയ്യാന്‍ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്നാണ് ‘ഫ്രണ്ട്’ പറയുന്നത്. എന്തായാലും ബിഗ് ബോസ് വിശേഷങ്ങളാല്‍ മാധ്യമങ്ങള്‍ നിറയുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നതെന്ന് സാരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

നടുക്കടലിൽ വെച്ച് കപ്പൽ തകരാറിലായി; ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയ 40 അഭയാർത്ഥികളെ രക്ഷിച്ച് കുവൈത്ത് എണ്ണക്കപ്പൽ

എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ് വിമാനാപകടം 'പ്രവചിച്ച' ജ്യോതിഷിക്ക് വിമര്‍ശനം

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments