Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബോസില്‍ സര്‍പ്രൈസുകളുടെ സമയം, ആദ്യം എത്തിയത് ഷിജുവിന്റെ കുടുംബം

Bigg Boss Malayalam Bigg Boss Malayalam season 5 bigboss Malayalam news Big Boss news bigboss update

കെ ആര്‍ അനൂപ്

, ബുധന്‍, 21 ജൂണ്‍ 2023 (09:17 IST)
ബിഗ് ബോസ് സീസണ്‍ 5 മത്സരങ്ങള്‍ പുരോഗമിക്കവേ മത്സരാര്‍ത്ഥികള്‍ക്ക് സര്‍പ്രൈസുകളുടെ സമയം കൂടിയാണ് ഇപ്പോള്‍. പതിമൂന്നാം വാരത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കുടുംബത്തെ കാണാന്‍ മത്സരാര്‍ത്ഥികള്‍ക്ക് അവസരം ബിഗ് ബോസ് ഒരുക്കി.
 
റിനോഷിനെയും കൂട്ടി 9 മത്സരാര്‍ത്ഥികള്‍ മാത്രമാണ് അവശേഷിക്കുന്നത്.ബ്ലൈന്‍ഡ്‌സ് നല്‍കിയ ശേഷം കോണിങ് ബെല്ലിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ അത് ധരിക്കണമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ആദ്യത്തെ ബെല്ല് അടിച്ചപ്പോള്‍ ഷിജുവിന്റെ ഭാര്യ പ്രീതിയും മകള്‍ മുസ്‌കാനുമാണ് എത്തിയത്.മിനുങ്ങും മിന്നാമിനുങ്ങേ എന്ന പാട്ടായിരുന്നു ബാഗ്രൗണ്ടില്‍ കേട്ടത്.
 
മകളാണ് ഷിജുവിനെ ആദ്യം ഇവരെയും കണ്ടപ്പോള്‍ ഷിജു ആദ്യം കരഞ്ഞു പോയി.ജുനൈസ്, റെനീഷ, അഖില്‍ എന്നിവരുമായി പ്രീതി കൂടുതല്‍ സംസാരിച്ചു.റിനോഷ് ഫാന്‍സ് സ്‌കൂളില്‍ കൂടുതലാണെന്ന് ഷിജുവിന്റെ മക്കളും പറഞ്ഞു.
ഷിജുവിന്റെ കൂടെ കൂടുതല്‍ സമയം ചെലവഴിച്ച ശേഷമാണ് ഇരുവരും മുന്‍വാതിലിലൂടെ പുറത്തേക്ക് പോയത്.
 
 
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാണ് യോഗയുടെ പവര്‍ ! യോഗ ദിനത്തില്‍ സംയുക്ത വര്‍മ്മയ്ക്ക് പറയാനുള്ളത്