ബിഗ് ബോസ് മലയാളം സീസണ്‍ 4 എല്ലാ അര്‍ത്ഥത്തിലും ആവേശകരമാകുമെന്ന സൂചനയാണ് ആദ്യ എപ്പിസോഡുകളില്‍ നിന്ന് തന്നെ വ്യക്തമാകുന്നത്. പൊതുവെ ആദ്യത്തെ 20 ദിവസം കഴിഞ്ഞാലാണ് ബിഗ് ബോസ് വീട്ടില്‍ ഗ്രൂപ്പിസവും ചേരി തിരിഞ്ഞുള്ള പോരും രൂക്ഷമാകാറുള്ളത്. എന്നാല്‍, ഇത്തവണ ഗ്രൂപ്പിസത്തിനുള്ള സാധ്യത നേരത്തെയാണ്. ബിഗ് ബോസ് വീട്ടിലെ ഒന്നാം ദിനത്തില്‍ തന്നെ ചില മത്സരാര്‍ഥികള്‍ക്ക് ചിലരോട് പ്രത്യേക താല്‍പര്യവും പ്രത്യേക താല്‍പര്യക്കുറവും തോന്നാല്‍ തുടങ്ങിയിട്ടുണ്ട്.
ആദ്യ ദിനം ഓപ്പണ്‍ നോമിനേഷന്‍ ടാസ്‌ക് കൊടുത്ത് ബിഗ് ബോസ് പണി നല്‍കി. ബിഗ് ബോസ് വീട്ടിലെത്താന്‍ അര്‍ഹതയില്ലെന്ന് കരുതുന്ന മൂന്ന് പേരെ നോമിനേറ്റ് ചെയ്യുകയാണ് ടാസ്‌ക്. ഓരോരുത്തരും ഇങ്ങനെ മൂന്ന് പേരെ നിര്‍ദേശിക്കണം. അതിനുള്ള കാരണവും വെളിപ്പെടുത്തണം. ഓരോരുത്തരും വന്ന് മൂന്ന് പേരെ നിര്‍ദേശിച്ചു. ഒടുവില്‍ അശ്വിന്‍, ജാനകി, നിമിഷ എന്നിവരെയാണ് കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത്.
ബിഗ് ബോസില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്ന് മറ്റു മത്സരാര്‍ഥികള്‍ വിലയിരുത്തിയ നിമിഷ, ജാനകി, അശ്വിന്‍ എന്നിവര്‍ക്ക് ബിഗ് ബോസ് ഒരു ഫിസിക്കല്‍ ടാസ്‌ക് നല്‍കുകയായിരുന്നു. ആക്റ്റിവിറ്റി ഏരിയയില്‍ നടന്ന ടാസ്‌കില്‍ വിജയിച്ച അശ്വിനെ പിന്നാലെ ബിഗ് ബോസ് ആദ്യ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട അശ്വിന്‍ ഒഴികെയുള്ള മറ്റ് 16 പേരും ആദ്യ നോമിനേഷന്‍ പട്ടികയില്‍ ഇടംപിടിച്ചു. ഇവര്‍ക്കായുള്ള വോട്ടിങ്ങും ആരംഭിച്ചിട്ടുണ്ട്.
അശ്വിനും ജാനകിയും നിമിഷയും ഒരു ഗ്രൂപ്പാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അശ്വിന്‍ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ സന്തോഷമുണ്ടെന്ന് ജാനകി അശ്വിനോട് വന്ന് പറയുന്നുണ്ട്. ഇനി നമ്മള്‍ മൂന്ന് പേരും ശ്രദ്ധിച്ച് വേണം മുന്നോട്ടുപോകാനെന്നും ക്യാപ്റ്റനായതുകൊണ്ട് അശ്വിന്‍ ഈ വീക്ക് പുറത്തുപോകില്ലല്ലോ എന്ന കാര്യത്തില്‍ സന്തോഷമുണ്ടെന്നും ജാനകി പറയുന്നു.