ബിഗ് ബോസില്‍ പോകുന്നതിലും നല്ലത് ലുലു മാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നത്; അന്ന് അഖില്‍ മാരാര്‍ പറഞ്ഞു, ഇന്ന് ബിഗ് ബോസിലെ മത്സരാര്‍ഥി
വളരെ മോശം പരിപാടിയെന്നാണ് പഴയൊരു അഭിമുഖത്തില്‍ ബിഗ് ബോസിനെ കുറിച്ച് അഖില്‍ മാരാര്‍ പറഞ്ഞത്
Bigg Boss Malayalam Season 5: ബിഗ് ബോസ് സീസണ്‍ അഞ്ചിലെ ശക്തനായ മത്സരാര്‍ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഖില്‍ മലയാളത്തിലെ യുവസംവിധായകനാണ്. നേരത്തെ ബിഗ് ബോസ് ഷോയ്‌ക്കെതിരെ അഖില്‍ മാരാര്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
വളരെ മോശം പരിപാടിയെന്നാണ് പഴയൊരു അഭിമുഖത്തില്‍ ബിഗ് ബോസിനെ കുറിച്ച് അഖില്‍ മാരാര്‍ പറഞ്ഞത്. ' എനിക്ക് ഇതുപോലെ പുച്ഛമുള്ള പരിപാടി കേരളത്തിലില്ലായിരുന്നു. അഞ്ച് മിനിറ്റ് പോലും എന്റെ ജീവിതത്തില്‍ ഞാനീ ബിഗ് ബോസ് എന്ന പരിപാടി കണ്ടിട്ടില്ല. അതിനേക്കാള്‍ ഭേദം ഞാന്‍ ലുലു മാളില്‍ പോയി മുണ്ട് പൊക്കി നാല് പേരെ കാണിക്കുന്നതല്ലേ' എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
ബിഗ് ബോസിനെതിരെ സംസാരിച്ച് ഒടുവില്‍ ബിഗ് ബോസിലെ മത്സരാര്‍ഥിയായല്ലോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരുടെയും പരിഹാസം.