Webdunia - Bharat's app for daily news and videos

Install App

പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ട്വിസ്റ്റ്, നായകനെ കൊലപ്പെടുത്തി; സംവിധായകന് വധ ഭീഷണി !

Webdunia
ബുധന്‍, 12 ഡിസം‌ബര്‍ 2018 (17:34 IST)
സിനിമകളേക്കാൾ ഏറെ ആളുകളെ സ്വധീനിക്കുന്നതാണ് സീരിയലുകൾ. ഇപ്പോഴിതാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ നൽകിയ ഒരു ട്വിസ്റ്റിന്റെ പേരിൽ വധഭീഷണി നേരിടുകയാണ് ഒരു സീരിയൽ സംവിധായകൻ. പ്രശസ്ത സീരിയൽ സംവിധായകനായ ഗിരീഷ് കോന്നിക്കാണ് സ്വന്തം സീരിയലിൽ ട്വിസ്റ്റ് നൽകിയതിന്റെ പേരിൽ നായകന്റെ ആരാധകരിൽനിന്നും വധഭീഷണി നേരിടുന്നത്.
 
‘സീത‘ എന്ന സീരിയലിലെ ഇന്ദ്രൻ എന്ന നായക കഥാപാത്രം കൊല്ലപ്പെട്ടു എന്ന രീതിയി ടെലികാസ്റ്റ് ചെയ്ത എപ്പിസോഡിന് ശേഷമാണ് ഗിരീഷ് കോന്നിക്ക് വധഭീഷണി ഉണ്ടായത്. കുങ്കുമപ്പൂവ് എന്ന സീരിയലിലെ രുദ്രൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷാനവാസ് ആണ് ഇന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 
എപ്പിസോഡ് പുറത്തുവന്നതോടെ ഷാനവാസിന്റെ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ സംവിധായകന് നേരെ അസഭ്യവർഷം നടത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഭീഷണി അതിരു കടന്നതോടെ ഗിരീഷ് കോന്നി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. ഇന്ദ്രൻ എന്ന കഥാപാത്രം മരിച്ചതായി ട്വിസ്റ്റ് നൽകി അടുത്ത എപ്പിസോഡുകളിലൂടെ കഥാപാത്രത്തെ വീണ്ടും കൊണ്ടുവരാനായിരുന്നു സംവിധായകൻ ലക്ഷ്യമിട്ടിരുന്നത്. അതാണ് വലിയ പൊല്ലാപ്പായി മാറിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

അടുത്ത ലേഖനം
Show comments