Webdunia - Bharat's app for daily news and videos

Install App

ലച്ചു തന്നെയാണോ ഇത്? കൂടെയുള്ള ചുള്ളന്‍ ചെക്കൻ ഭാവിവരനാണോയെന്ന് ആരാധകർ? ഉത്തരം ഇതാണ്!

ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഈ ചുള്ളനെ ആര്‍ക്കെങ്കിലും അറിയുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം.

Webdunia
ശനി, 29 ജൂണ്‍ 2019 (09:10 IST)
പതിവില്‍ നിന്നും വ്യത്യസ്തമായെത്തിയ പരിപാടികളിലൊന്നായിരുന്നു ഫ്ലവേഴ്സ് ടിവല്യിലെ  ഉപ്പും മുളകും.ഈ പരമ്പരയിലെ ലച്ചു എന്ന ലക്ഷ്മി ബാലചന്ദ്രനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗിയെ അറിയാത്തവര്‍ വിരളമാണ്. ജൂഹിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ഒപ്പമുള്ളത് ആരാണെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നത്. 
 
 
ലച്ചുവിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഈ ചുള്ളനെ ആര്‍ക്കെങ്കിലും അറിയുമോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ചിത്രങ്ങള്‍ വൈറലായി മാറിയതിന് പിന്നാലെയായി നിരവധി പേരാണ് ഇരുവരേയും കുറിച്ച് ചോദിച്ച് എത്തിയത്. ലച്ചുവിനൊപ്പം ഇദ്ദേഹം ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും രോവിത് എന്നാണ് പേരെന്നും ഡോക്ടറാണെന്നുമുള്ള വിശദീകരണം ഇതിനിടയില്‍ ലഭിച്ചിരുന്നു. ലച്ചുവിന്റെ ഭാവിവരനാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ വരെ നേരത്തെ ഉയര്‍ന്നിരുന്നു. ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എത്തിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. ഫാന്‍സ് ഗ്രൂപ്പിലൂടെയായിരുന്നു ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്.  
 
ബാലുവിന്റെയും നീലുവിന്റെയും മൂത്ത മകളായാണ് ലച്ചു ഉപ്പും മുളകിൽ എത്തുന്നത്. പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ ലച്ചു മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളെ എന്നും എല്ലാവരും കളിയാക്കാറുണ്ട്. ഭാവിയില്‍ വലിയ എഴുത്തുകാരിയായി മാറണമെന്ന മോഹവുമായാണ് ലച്ചുവിന്റെ നടപ്പ്. സഹോദരങ്ങളെ ലാളിക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് ലച്ചു. പാറുക്കുട്ടിയുമായുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം ലച്ചു താരമായി മാറാറുമുണ്ട്.

ഇന്‍സ്റ്റഗ്രാമിലെ താരമാണ് ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് ലച്ചു. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ലച്ചു പങ്കുവെക്കാറുണ്ട്. ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന കാര്യത്തിലും ഏറെ മുന്നിലാണ് ലച്ചു. അഭിനയം മാത്രമല്ല നൃത്തത്തോടും തനിക്ക് താല്‍പര്യമുണ്ടെന്ന് വളരെ മുന്‍പ് തന്നെ ലച്ചു വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെയായിരുന്നു ലച്ചു വീണ്ടും ചിലങ്കയണിഞ്ഞത്. ലച്ചു തന്നെയായിരുന്നു ആ വിശേഷം പങ്കുവെച്ചെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും

September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്

ചൈനയില്‍ സൈനിക പരേഡ് തുടങ്ങി; ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments