Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ഒരു ദിവസം രാത്രി അസ്വസ്ഥത തോന്നി, പിറ്റേന്ന് മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി; തനിക്ക് സംഭവിച്ചത് ദൈവത്തിന്റെ കുസൃതിയെന്ന് നടന്‍ മനോജ് കുമാര്‍

Manoj Kumar
, ചൊവ്വ, 14 ഡിസം‌ബര്‍ 2021 (08:48 IST)
തന്നെ ബാധിച്ച അസുഖത്തെ കുറിച്ച് വെളിപ്പെടുത്തി നടന്‍ മനോജ് കുമാര്‍. ബെല്‍സ് പള്‍സി ബാധിച്ച് തന്റെ മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോയെന്ന് മനോജ് കുമാര്‍ പറഞ്ഞു. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് നടന്‍ രോഗവിവരം പങ്കുവച്ചത്. ഈശ്വരന്റെ ഓരോ കുസൃതികളാണ് ഇതെന്നും അസുഖം വന്നാല്‍ ആരും ഭയപ്പെടരുതെന്നും മനോജ് കുമാര്‍ പറഞ്ഞു. മരുന്നെടുത്താല്‍ വേഗം മാറുന്ന അസുഖമാണെന്നും താന്‍ ഇപ്പോള്‍ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് അറിയിച്ചു. 
 
നവംബര്‍ 28 നാണ് താന്‍ ഈ രോഗത്തെ കുറിച്ച് അറിഞ്ഞത്. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുഖത്ത് എന്തോ തോന്നി. വായിലൂടെ മധ്യഭാഗം വഴി തുപ്പാന്‍ പറ്റുന്നില്ല. തുപ്പല്‍ ഒരു സൈഡിലൂടെ പോകുന്നു. എന്തോ പ്രശ്‌നമുണ്ടെന്ന് തോന്നി. രാവിലെ മാറുമെന്നാണ് കരുതിയത്. എന്നാല്‍, അതുണ്ടായില്ല. മുഖം താല്‍ക്കാലികമായി കോടിപ്പോയി. പല്ല് തേക്കുന്നതിനിടയില്‍ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വര്‍ക്ക് ചെയ്യുന്നില്ലെന്ന് തനിക്ക് മനസിലായെന്നും മനോജ് കുമാര്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരുഷന്മാരെ മോശക്കാരാക്കി കാണിക്കുന്നു, പുഷ്‌പയിലെ സാമന്തയുടെ പാട്ടിനെതിരെ പരാതി