Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാനമ്പാടി സീരിയലിലെ വില്ലത്തി സുചിത്ര നായര്‍ ബിഗ് ബോസ് മത്സരാര്‍ഥിയായേക്കും !

വാനമ്പാടി സീരിയലിലെ വില്ലത്തി സുചിത്ര നായര്‍ ബിഗ് ബോസ് മത്സരാര്‍ഥിയായേക്കും !
, വെള്ളി, 4 മാര്‍ച്ച് 2022 (15:55 IST)
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി സുചിത്ര നായര്‍ ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥിയായേക്കും. ഇത്തവണ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് സുചിത്ര. 
 
മാര്‍ച്ച് അവസാന വാരത്തോടെ ബിഗ് ബോസ് ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ക്കിടയില്‍ ഏറെ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസണ്‍ 4. പുതിയ സീസണിന്റെ ലോഗോ ഏഷ്യാനെറ്റ് ചാനല്‍ നേരത്തെ പുറത്തുവിട്ടിരുന്നു. 
 
ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഴയ മമ്മൂട്ടിയെ തിരിച്ചു തന്നതില്‍ അമല്‍ നീരദിന് നന്ദി; ഭീഷ്മ പര്‍വ്വം കണ്ട ഞെട്ടലില്‍ ബേസില്‍ ജോസഫ്