Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും'; സഹോദരിക്ക് ആശംസകളുമായി പേളി മാണി, ചിത്രങ്ങള്‍

'ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും'; സഹോദരിക്ക് ആശംസകളുമായി പേളി മാണി, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 12 ജൂലൈ 2021 (11:16 IST)
കഴിഞ്ഞ ദിവസമായിരുന്നു നടിയും അവതാരകയുമായ പേളി മാണിയുടെ സഹോദരി റേച്ചല്‍ മാണിയുടെ വിവാഹം. നിലവിലെ സാഹചര്യത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.റൂബന്‍ ബിജി തോമസാണ് റേച്ചലിന്റെ വരന്‍. ഇപ്പോഴിതാ സഹോദരിക്ക് വിവാഹ ആശംസകളുമായി എത്തിയിരിക്കുകയാണ് പേളി.ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കെന്നും നടി കുറിച്ചു.
 
'ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വര്‍ഗ്ഗത്തില്‍ വെച്ച് കൂട്ടിയിണക്കിയ ജോഡികള്‍. എന്റെ പ്രിയ സഹോദരി റേച്ചല്‍ മാണി ഇപ്പോള്‍ മിസിസ് റൂബെന്‍ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാന്‍ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനില്‍ക്കട്ടെ. നിങ്ങളുടെ ബന്ധം സ്‌നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷം നേരുന്നു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും.ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ'- വിവാഹ ചിത്രങ്ങള്‍ പങ്കു വെച്ചു കൊണ്ട് പേളി കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RACHEL (@rachel_maaney)

കഴിഞ്ഞ ഫെബ്രുവരി 14ന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ നായികയുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ഒരു സീനെടുത്ത ശേഷം പ്രമുഖ നടിയെ പറഞ്ഞുവിട്ടു, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ